കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമുണ്ടോ?; സംശയം തീര്‍ന്നില്ല; മോദി വ്യക്തമാക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും മൊബൈല്‍ അപ്ലിക്കേഷനുകള്‍ക്കുമെതിരെ ബോയ്‌കോട്ട് ക്യാമ്പയിന്‍ ശ്കതമായിരുന്നു. ജനപ്രിയ ആപ്പായ ടിക്‌ടോക്കടക്കം ബഹിഷ്‌ക്കരിക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഇപ്പോള്‍ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉപയോഗം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വ്യക്തത ആവശ്യപ്പെട്ടിരിക്കുകയാണ് ശത്രുഘ്‌നന്‍ സിന്‍ഹ.

shatrugnan

ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍, ആശങ്ക തുടരുകയാണ്. ചൈനീസ് ആപ്പുകളുടെ ഉപയോഗം ഇന്ത്യയില്‍ നിരോധിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍മീഡിയിയയില്‍ പ്രചരിക്കുകയാണ്. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ചില ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Recommended Video

cmsvideo
ചൈനയുമായി കോടികളുടെ കരാര്‍ റദ്ധാക്കി ഇന്ത്യ | Oneindia Malayalam

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ഇത്തരത്തിലുള്ള യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും സര്‍ക്കാരിന്റെ തന്നെ ഔദ്യോഗിക ഫാക്ട് ചെക്കര്‍ അറിയിച്ചിരുന്നു. ഇന്ത്്യ- ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രചരണങ്ങള്‍ നടന്നത്.

എന്നാല്‍ ഇത്തരം തെറ്റിദ്ധാരണകള്‍ എന്തുകൊണ്ടാണ് നിലനില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ആവശ്യപ്പെട്ടു.

വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ 19 നായിരുന്നു ഫാക്ട്‌ചെക്കര്‍ ഇതില്‍ വിശദീകരണവുമായി വന്നത്. മോദിയുടെ പ്രധാന വിമര്‍ശകരിലാെരാളാണ് ശത്രുഘ്‌നന്‍ സിന്‍ഹ. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് സമയത്തായിരുന്നു ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്തും പ്രധാനമന്ത്രിയെ ട്വീറ്റ് ചെയ്ത് കൊണ്ട് സിന്‍ഹ രംഗത്തെത്തിയിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും എന്താണ് വിശ്വസിക്കേണ്ടത് എന്നറിയില്ലായെന്നായിരുന്നു സിന്‍ഹയുടെ ട്വീറ്റ്.

'ക്രൂരമായ ആക്രമണത്തെകുറിച്ചും 20 സൈനികരുടെ മരണത്തെകുറിച്ചും നിങ്ങളില്‍ നിന്നും ഞങ്ങള്‍ ഉത്തരം പ്രതീക്ഷിക്കുന്നു. നിങ്ങള്‍ വിഷയം കാലതാമസം എടുക്കാതെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഈ ദുഷ്‌കരമായ സമയത്ത് രാഷ്ട്രം നിങ്ങളുമായി ഐക്യപ്പെടുന്നു. ജയ്ഹിന്ദ്' എന്നായിരുന്നു സിന്‍ഹ ട്വീറ്റ് ചെയ്തത്.

ഷംനയിൽ നിന്ന് ലക്ഷ്യമിട്ടത് 10 ലക്ഷം, രണ്ട് മോഡലുകളെയും കെണിയില്‍ വീഴ്ത്തി; പരാതിയുമായി കൂടുതൽ പേർഷംനയിൽ നിന്ന് ലക്ഷ്യമിട്ടത് 10 ലക്ഷം, രണ്ട് മോഡലുകളെയും കെണിയില്‍ വീഴ്ത്തി; പരാതിയുമായി കൂടുതൽ പേർ

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ കൂടുന്നു; ആശങ്ക; 24 മണിക്കൂറിനിടെ 16922 പേര്‍ക്ക് കൊവിഡ്ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ കൂടുന്നു; ആശങ്ക; 24 മണിക്കൂറിനിടെ 16922 പേര്‍ക്ക് കൊവിഡ്

മകള്‍ മന്ദബുദ്ധിയോ, മാനസിക പ്രശ്‌നമുള്ള കുട്ടിയോ ആയിരുന്നില്ല; ഹൃദയം തകര്‍ന്ന് ഉത്രയുടെ മാതാപിതാക്കൾമകള്‍ മന്ദബുദ്ധിയോ, മാനസിക പ്രശ്‌നമുള്ള കുട്ടിയോ ആയിരുന്നില്ല; ഹൃദയം തകര്‍ന്ന് ഉത്രയുടെ മാതാപിതാക്കൾ

English summary
Shatrughan Sinha Ask PM Modi to Clarify the Status of Chinese Moblie app In India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X