കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനല്ല അക്രമത്തെ നിയന്ത്രിക്കേണ്ടത്, പ്രിയങ്കയ്ക്കെതിരായ നടപടി അപലപിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ!!

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധിക്കെതിരായ പോലീസ് കൈയ്യേറ്റത്തില്‍ രൂക്ഷ പ്രതികരണവുമായി ശത്രുഘ്‌നന്‍ സിന്‍ഹ. ഗാന്ധി കുടുംബത്തിലെ ഒരു മകള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍, സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്ന് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ആദ്യം നിങ്ങള്‍ വിഐപി സുരക്ഷ പിന്‍വലിച്ചു. പിന്നീട് പതിയെ നിങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു. അടുത്തതായി നിങ്ങള്‍ ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചു. ഇപ്പോള്‍ യുപി പോലീസ് ഏറ്റവും നാണംകെട്ട രീതിയില്‍ അവരെ കൈയ്യേറ്റം ചെയ്‌തെന്നും സിന്‍ഹ പറഞ്ഞു.

1

അതേസമയം അക്രമങ്ങളെ നിയന്ത്രിക്കേണ്ടത് ഇത്തരം മാര്‍ഗങ്ങളിലൂടെയല്ല, പ്രധാനമന്ത്രി എന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. പ്രിയങ്കയുടെ വാഹനം പോലീസുകാര്‍ തടഞ്ഞെങ്കിലും അവര്‍ ഒരു സ്‌കൂട്ടറില്‍ യാത്ര തുടര്‍ന്നു. പക്ഷേ അതും തടഞ്ഞതോടെ നടന്നാണ് അവര്‍ മുന്‍ ഐപിഎസ് ഓഫീസര്‍ എസ്ആര്‍ ദരാപുരിയുടെ കുടുംബത്തെ കാണാനെത്തിയത്. പോലീസ് തന്റെ കഴുത്തിന് പിടിച്ച് കൈയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്ക പറഞ്ഞു. അതില്‍ ചിലര്‍ തന്നെ തള്ളിയിട്ടെന്നും പ്രിയങ്ക ആരോപിച്ചു.

അദ്ദേഹം പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് കുറ്റകൃത്യമല്ലെന്ന് റോബര്‍ട്ട് വദ്രയും പ്രതികരിച്ചിട്ടുണ്ട്. പ്രിയങ്കയെ ഓര്‍ത്ത് അഭിമാനിക്കുന്നു. ജനങ്ങളിലേക്ക് അവര്‍ എപ്പോഴും എത്തും. നീ ചെയ്ത കാര്യങ്ങള്‍ വളരെ ശരിയാണെന്നും വദ്ര ട്വീറ്റ് ചെയ്തു. അതേസമയം തന്റെ ഭാര്യയെ പോലീസ് കൈകാര്യം ചെയ്ത വിധം അങ്ങേയറ്റം ആശങ്കാജനകമാണ്. അവരുടെ നിശ്ചയദാര്‍ഢ്യം കാരണമാണ് ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് വദ്ര പറഞ്ഞു.

പോലീസ് അതിക്രമം ഏറ്റുവാങ്ങിയ ജനങ്ങള്‍ക്കൊപ്പമാണ് താന്‍ നില്‍ക്കുന്നത്. ഇത് എന്റെ സത്യഗ്രഹമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രിയങ്കയെ കൈയ്യേറ്റം ചെയ്‌തെന്ന പ്രചാരണം തെറ്റാണെന്ന് യുപി പോലീസ് പറഞ്ഞു. ഞങ്ങള്‍ സ്വന്തം ഡ്യൂട്ടിയാണ് ചെയ്തത്. ചിലര്‍ തന്നെ പിടിച്ച് നിലത്ത് തള്ളിയിട്ടെന്ന് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ അര്‍ച്ചന സിംഗ് പറഞ്ഞു. അതേസമയം പ്രിയങ്ക യാത്രാ മാര്‍ഗം മാറ്റിയത് കൊണ്ടാണ് തടഞ്ഞതെന്നും, വിഐപികള്‍ യാത്രാ മാര്‍ഗം മാറ്റിയാല്‍ അത് ട്രാഫിക് തടസ്സങ്ങളുണ്ടാക്കുമെന്നും അര്‍ച്ചന പറഞ്ഞു.

ബിജെപി ലോക്കലാവുന്നു.... ദില്ലിയില്‍ കുടിവെള്ളവും വൈദ്യുതിയും പ്രചാരണ വേദിയില്‍ ഉന്നയിക്കും!!ബിജെപി ലോക്കലാവുന്നു.... ദില്ലിയില്‍ കുടിവെള്ളവും വൈദ്യുതിയും പ്രചാരണ വേദിയില്‍ ഉന്നയിക്കും!!

English summary
shatrughan sinha condemns police action against priyanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X