കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി-അമിത് ഷാ കൂട്ടുകെട്ടിന് ഇരുട്ടടി! 'അതിശക്തനായ' ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്ക് വീടും പണി കിട്ടി | Oneindia Malayalam

ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും സ്ഥിരം വിമര്‍ശകനാണ് എംപി ശത്രുഖ്നന്‍ സിന്‍ഹ. നോട്ട് നിരോധനവും പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലയിലുമെല്ലാം മോദിയെ കണക്കിന് സിന്‍ഹ വിമര്‍ശിച്ചിട്ടുണ്ട്.ഇതോടെ വരും തിരഞ്ഞെടുപ്പില്‍ സിന്‍ഹ ബിജെപിയില്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഇണ്ടായിരുന്നു.

ഇപ്പോള്‍ ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. ദേശീയ മാധ്യമമായ എക്കണോമിക് ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

 കടുത്ത വിമര്‍ശകന്‍

കടുത്ത വിമര്‍ശകന്‍

അദ്വാനി- വാജ്പേയ് കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്ന ശത്രുഖ്നന്‍ സിന്‍ഹ അമിത് ഷാ-മോദി കാലഘട്ടത്തില്‍ ബിജെപിയുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. നോട്ട് നിരോധനം, ആള്‍കൂട്ട കൊല തുടങ്ങി പല വിഷയങ്ങളിലും ബിജെപിയുമായും മോദിയുമായും സിന്‍ഹ കൊമ്പു കോര്‍ത്തിരുന്നു.

 സര്‍ക്കാരിനെ പറപ്പിച്ച് സിന്‍ഹ

സര്‍ക്കാരിനെ പറപ്പിച്ച് സിന്‍ഹ

കേന്ദ്രസര്‍ക്കാര്‍ നയങ്ങളിലടക്കം സിന്‍ഹ സര്‍ക്കാരിനെതിരെ തുറന്നടിച്ചിട്ടുണ്ട്.അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം നുണഞ്ഞതോടെ മോദിയെ പരിഹസിച്ചും സിന്‍ഹ രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ പപ്പുമോന്‍ ആരാണെന്ന് മനസിലായില്ലേയെന്നായിരുന്നു സിന്‍ഹയുടെ പരിഹാസം.

 മോദിക്ക് മാധ്യമ പേടി

മോദിക്ക് മാധ്യമ പേടി

മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത മോദിയുടെ നിലപാടിനേയും സിന്‍ഹ പലപ്പോഴായി പരിഹസിച്ചിട്ടുണ്ട്. ഒരു പക്ഷേ മോദിയെ വിമര്‍ശിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ നിരയില്‍ തന്നെ സിന്‍ഹയും ഉണ്ടായിരുന്നു. ഇതോടെ സിന്‍ഹ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

 മിണ്ടാതെ നേതൃത്വം

മിണ്ടാതെ നേതൃത്വം

അതേസമയം സിന്‍ഹയുടെ പ്രതികരണങ്ങളോടൊന്നും തന്നെ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിക്കുകയോ എംപിക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല.സിന്‍ഹ കോണ്‍ഗ്രസിലേക്ക് പോകുമെന്നായിരുന്നു അഭ്യൂഹങ്ങളെങ്കിലും പാര്‍ട്ടി പുറത്താക്കാതെ ബിജെപിയില്‍ നിന്ന് രാജിവെയ്ക്കില്ലെന്നായിരുന്നു സിന്‍ഹയുടെ നിലപാട്.

 കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

എന്നാല്‍ ഇത്തവണ സിന്‍ഹയെ ബിഹാറില്‍ ബിജെപി മത്സരിപ്പിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ സിന്‍ഹ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്നാണ് വിവരം,ലോക്സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ സിന്‍ഹ മത്സരിക്കുമെന്നും എക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 ബിഹാറില്‍ മത്സരിക്കും

ബിഹാറില്‍ മത്സരിക്കും

ബിഹാറിലെ പട്നയിലെ സാഹേബ് സീറ്റില്‍ നിന്നു തന്നെ സിന്‍ഹ മത്സരിച്ചേക്കുമെന്നാണ് വിവരം. 2014 ല്‍ ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സിന്‍ഹ സാഹിബില്‍ നിന്നും വിജയിച്ച് കയറിയത്.എന്തൊക്കെ സംഭവിച്ചാലും താന്‍ സാഹേബില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് സിന്‍ഹ പറഞ്ഞിരുന്നു.

 ബിജെപി നേതാവ്

ബിജെപി നേതാവ്

ബിജെപി ഇത്തവണ കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തയാളുമായ രവിശങ്കര്‍ പ്രസാദിനെ പട്‌ന സാഹിബില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് വിവരം.

അന്തിമ തിരുമാനം

അന്തിമ തിരുമാനം

പട്‌ന സാഹിബ് മണ്ഡലത്തിനായി അവസാന വട്ട ചര്‍ച്ചയാണ് ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നടക്കുന്നത്. അമിത് ഷായും മോദിയുമാണ് അന്തിമ തീരുമാനമെടുക്കുക. രാജ്യസഭാ എംപി ആര്‍കെ സിംഗിന്റെ പേരും ഈ മണ്ഡലത്തില്‍ പരിഗണനയിലുണ്ട്. രവിശങ്കര്‍ പ്രസാദിനാണ് മുന്‍തൂക്കം.

 വ്യക്തത ഇല്ല

വ്യക്തത ഇല്ല

അതേസമയം ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. നേരത്തേ ബിജെപി വിട്ട് എത്തിയ എംപി കിര്‍ത്തി ആസാദ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇത്തവണ മത്സരിച്ചേക്കും.

 സീറ്റ് വിഭജനം

സീറ്റ് വിഭജനം

അതിനിടെ മാരത്തോൺ ചർച്ചകൾക്കും വിലപേശലുകൾക്കും ഒടുവിൽ ബീഹാറിൽ ആർജെഡി-കോൺഗ്രസ് സീറ്റ് വിഭജന ചർച്ച ഏറെ കുറേ പൂര്‍ത്തിയായി.
കോൺഗ്രസ് 9 സീറ്റുകളിലും ആർജെഡി 19 സീറ്റുകളിലും മത്സരിക്കാനാണ് ധാരണയായത്.

 ഏപ്രില്‍ 11 ന്

ഏപ്രില്‍ 11 ന്

മഹാസഖ്യത്തിലെ ചെറുകക്ഷികൾക്കായി ബാക്കിയുള്ള സീറ്റുകൾ വീതിച്ച് നൽകും. ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പിക്ക് 4 സീറ്റുകൾ ലഭിച്ചേക്കും. ജിതൻ റാം മാഞ്ചിക്ക് രണ്ടും, എൽജെഡിക്കും വിഐപി പാർട്ടിക്കും രണ്ടും വീതം സീറ്റുകൾ നൽകുമെന്നാണ് റിപ്പോർട്ടുകൾ.ഏപ്രിൽ 11നാണ് ബീഹാറിൽ വോട്ടെടുപ്പ് തുടങ്ങുന്നത്. 7 ഘട്ടമായാണ് പോളിംഗ്.

English summary
Shatrughan Sinha to contest election on Congress ticket: Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X