ജെയ്റ്റ്ലി രാജിവെക്കണം; കീര്‍ത്തി ആസാദ് ഹീറോയാണെന്ന് എംപി ശത്രുഘ്നന്‍ സിന്‍ഹ
ദില്ലി: കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി എംപി കീര്‍ത്തി ആസാദിനെ പുകഴ്ത്തി മറ്റൊരു ബിജെപി എംപിയായ ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തി. വിഷയത്തില്‍ കീര്‍ത്തി ആസാദിനെ ഹീറോയെന്നാണ് ശത്രുഘ്നന്‍ സിന്‍ഹ വിശേഷിപ്പിച്ചത്. അരുണ്‍ ജെയ്റ്റ്ലി രാജിവെക്കണമെന്നും മുന്‍ ബോളിവുഡ് താരം സൂചിപ്പിച്ചു.
കീര്‍ത്തി ആസാദ് ഹീറോയാണ്. അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടത് ആവശ്യമാണ്. അതിന് പാര്‍ട്ടി നോക്കേണ്ടതില്ല. അച്ചടക്ക നടപടിയേയും ഭയക്കേണ്ടതില്ല. അരുണ്‍ ജെയ്റ്റ്ലി എല്‍ കെ അദ്വാനിയുടെ മാതൃക പിന്തുടരുകയാണ് വേണ്ടത്. അന്വേഷണത്തിനുശേഷം കുറ്റക്കാരനല്ലെന്ന് കണ്ടാല്‍ തിരിച്ചുവരികയും ചെയ്യാം. ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

ഹവാല കേസില്‍ എല്‍ കെ അദ്വാനി രാജിവെച്ചിരുന്നു. അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്്ന് കണ്ടെത്തുകയും ചെയ്തു. ഈ മാതൃക അരുണ്‍ ജെയ്റ്റ്ലിയും സ്വീകരിക്കണമെന്നാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ നിലപാട്. കീര്‍ത്തി ആസാദിന് പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദ്ദമേറുമ്പോള്‍ പിന്തുണയുമായി ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയത് ശ്രദ്ധേയമാണ്.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും നിതീഷ് കുമാറിനെ പുകഴ്ത്തുകയും ചെയ്ത നേതാവാണ് ശത്രുഘ്നന്‍ സിന്‍ഹ. ഇതിനുശേഷം ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അച്ചടക്ക നടപടിക്ക് ശത്രുഘ്നന്‍ സിന്‍ഹ വെല്ലുവിളിച്ചതോടെ ബിജെപി വിഷയം തണുപ്പിക്കുകയും ചെയ്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications