കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്റ്റ്‌ലി രാജിവെക്കണം; കീര്‍ത്തി ആസാദ് ഹീറോയാണെന്ന് എംപി ശത്രുഘ്‌നന്‍ സിന്‍ഹ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി എംപി കീര്‍ത്തി ആസാദിനെ പുകഴ്ത്തി മറ്റൊരു ബിജെപി എംപിയായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. വിഷയത്തില്‍ കീര്‍ത്തി ആസാദിനെ ഹീറോയെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ വിശേഷിപ്പിച്ചത്. അരുണ്‍ ജെയ്റ്റ്‌ലി രാജിവെക്കണമെന്നും മുന്‍ ബോളിവുഡ് താരം സൂചിപ്പിച്ചു.

കീര്‍ത്തി ആസാദ് ഹീറോയാണ്. അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടത് ആവശ്യമാണ്. അതിന് പാര്‍ട്ടി നോക്കേണ്ടതില്ല. അച്ചടക്ക നടപടിയേയും ഭയക്കേണ്ടതില്ല. അരുണ്‍ ജെയ്റ്റ്‌ലി എല്‍ കെ അദ്വാനിയുടെ മാതൃക പിന്തുടരുകയാണ് വേണ്ടത്. അന്വേഷണത്തിനുശേഷം കുറ്റക്കാരനല്ലെന്ന് കണ്ടാല്‍ തിരിച്ചുവരികയും ചെയ്യാം. ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

shatrughan

ഹവാല കേസില്‍ എല്‍ കെ അദ്വാനി രാജിവെച്ചിരുന്നു. അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്്‌ന് കണ്ടെത്തുകയും ചെയ്തു. ഈ മാതൃക അരുണ്‍ ജെയ്റ്റ്‌ലിയും സ്വീകരിക്കണമെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ നിലപാട്. കീര്‍ത്തി ആസാദിന് പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദ്ദമേറുമ്പോള്‍ പിന്തുണയുമായി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയത് ശ്രദ്ധേയമാണ്.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും നിതീഷ് കുമാറിനെ പുകഴ്ത്തുകയും ചെയ്ത നേതാവാണ് ശത്രുഘ്‌നന്‍ സിന്‍ഹ. ഇതിനുശേഷം ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അച്ചടക്ക നടപടിക്ക് ശത്രുഘ്‌നന്‍ സിന്‍ഹ വെല്ലുവിളിച്ചതോടെ ബിജെപി വിഷയം തണുപ്പിക്കുകയും ചെയ്തു.

English summary
Shatrughan Sinha hails Azad as ‘hero’; asks Arun Jaitley to ‘follow Advani’s example
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X