കനത്ത തിരിച്ചടി; ശത്രുഘ്നൻ സിൻഹ കോൺഗ്രസ് വിടും? നിർണായക നീക്കം.. ലക്ഷ്യം രാജ്യസഭ സീറ്റ്
പാട്ന; ദേശീയ തലത്തിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ട് കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ തുടർ തിരിച്ചടിക്ക് പിന്നാലെ നിരവധി നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിലെത്തിക്കഴിഞ്ഞു. ഏറ്റവും ഒടുവിലായി ഉത്തർപ്രദേശിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ കൂടിയായ ജിതിൻ പ്രസാദയാണ് കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ ചേർന്നത്.
ഇപ്പോഴിതാ കോൺഗ്രസ് വിടാനൊരുങ്ങുകയാണ് മറ്റൊരു നേതാവ്. സിനിമാ താരവും മുൻ എംപി കൂടിയായ ശത്രുഘ്നൻ സിൻഹ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്
ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ബിജെപി ബന്ധം അവസാനിപ്പിച്ച് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേർന്നത്. രാജ്യസഭംഗം, കേന്ദ്രമന്ത്രി, പട്ന സാഹിബ് മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എംപി എന്നീ നിലകളിൽ പ്രവർത്തിച്ച സിൻഹ ബിജെപിയിലെ
അമിത് ഷാ-മോദി കൂട്ടുകെട്ടിന്റെ കടുത്ത വിമർശകനായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ സാഹിബ് മണ്ഡലത്തിൽ നിന്നും സീറ്റ് നിഷേധിക്കപ്പെട്ടതോടെയായിരുന്നു 1980 മുതലുള്ള ബിജെപി ബന്ധം അറുത്ത് സിൻഹ കോൺഗ്രസിൽ എത്തിയത്. തിരഞ്ഞെടുപ്പിൽ പിന്നാലെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയും ചെയ്തു. എന്നാൽ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദിനോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

അതേസമയം തോൽവിക്ക് പിന്നാലെ പാർട്ടിയിൽ കാര്യമായ സ്ഥാനമാനങ്ങളൊന്നും ശത്രുഘ്നൻ സിൻഹയ്ക്ക് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ അദ്ദേഹം ഇനിയും കോൺഗ്രസിൽ തുടർന്നേക്കില്ലെന്ന റിപ്പോർട്ടുകൾ നേരത്തേ തന്നെ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ദിവസം സിൻഹ മോദിയെ പുകഴത്തി രംഗത്തെത്തിയതോടെ അദ്ദേഹം ഘർവാപസിക്ക് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ ദേശീയ തലത്തിൽ സജീവമായിരുന്നു.

എന്നാൽ ബിജെപിയിലേക്കല്ല മറിച്ച് തൃണമൂൽ കോൺഗ്രസിലേക്കാണ് സിൻഹ പോകുകയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മോദിയേയും ബിജെപിയേയും നേരിടാനുള്ള പ്രതിപക്ഷ സഖ്യത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി നയിക്കുമെന്നാണ് ചർച്ചകൾ. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സിൻഹ തൃണമൂലിലേക്ക് ചേക്കാറാനൊരുങ്ങുന്നത് .

ഇതിനോടകം തന്നെ പാർട്ടി പ്രവേശനം സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കിയെന്നും
ജൂലൈ 21 ന് സിൻഹ തൃണമൂലിൽ ഔദ്യോഗികമായി ചേരുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തേ വാജ്‌പേയി മന്ത്രിസഭയില്‍ ശത്രുഘ്നൻ സിൻഹയ്ക്കൊപ്പം ഉണ്ടായിരുന്ന യശ്വന്ത സിൻഹ നിലവിൽ തൃണമൂലിനൊപ്പമാണ്.

ശത്രുഘ്നൻ സിൻഹ കൂടി മമതയ്ക്കൊപ്പം എത്തുന്നത് ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കത്തിൽ മമതയ്ക്ക് ശക്തി പകർന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ബംഗാളിൽ ഒഴിവ് വരുന്ന രണ്ട് രാജ്യസഭ സീറ്റുകളിൽ ഒന്നിൽ തൃണമൂൽ ടിക്കറ്റിൽ ശത്രുഘ്നൻ സിൻഹയെ രാജ്യസഭയിലേക്ക് മത്സരിപ്പിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.

തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയ ദിനേഷ് ത്രിവേദിയുടേയും എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച തൃണമൂൽ നേതാവ് മാനസ് ബൂനിയയുടേയും ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒരു സീറ്റ് ശത്രുഘ്നൻ സിൻഹയ്ക്ക് ലഭിച്ചേക്കുമെന്നാണ് വിവരം.
Recommended Video

അതേസമയം കോൺഗ്രസ് വിടുമോയെന്നത് സംബന്ധിച്ച വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ശ്തരുഘ്നൻ സിൻഹ ഇതുവരെ തയ്യാറായിട്ടില്ല.പാർട്ടി വിടുമോയെന്ന ചോദ്യത്തിൽ രാഷ്ട്രീയം സാധ്യതകളുടെ വിശാലമായ ലോകമാണെന്നായിരുന്നു സിൻഹയുടെ മറുപടി.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്












Click it and Unblock the Notifications