അമിതാഭ് ബച്ചനെ രാഷ്ട്രപതിയാക്കണമെന്ന് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ
പട്‌ന: അമിതാഭ് ബച്ചനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്ന് ബിജെപി നേതാവും മുന്‍കാല ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ. രാജ്യത്തിന്റെ കള്‍ച്ചറല്‍ ഐക്കണ്‍ ആണ് അമിതാഭ് ബച്ചനെന്നും അദ്ദേഹത്തെ രാഷ്ട്രപതിയാക്കുന്നത് ഏറെ അഭിമാനകരമാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ.
സാമൂഹികവും സാംസ്‌ക്കാരികവുമായ മേഖലകളില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചയാളാണ് അമിതാഭ് ബച്ചന്‍ അദ്ദേഹത്തെ രാഷ്ട്രപതിയാക്കിയാല്‍ അത് രാജ്യത്തിന് നല്ല പേര് മാത്രമേ കൊണ്ടുവരികയുള്ളൂ എന്നും ശത്രുഘ്‌നന്‍ സിന്‍ഹ. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ചു കൊണ്ടായിരുന്നു വിഷയത്തോട് അമിതാഭ് ബച്ചന്‍ പ്രതികരിച്ചത്.

ബോളിവുഡില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നില്ല. അമിതാഭ് തന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അദ്ദേഹം തന്നെ രാഷ്ട്രപതി സ്ഥാനത്ത് എത്തണമെന്നതാണ് തന്റെ ആഗ്രഹമെന്നും സിന്‍ഹ പറഞ്ഞു. അഭിഷേക് ബച്ചന്റെ വിവാഹത്തിന് പോലും ബിഗ് ബി ശത്രുഘ്‌നന്‍ സിന്‍ഹയെ ക്ഷണിച്ചിരുന്നില്ല. ഇരുവരും തമ്മിലുള്ള അകല്‍ച്ചയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ബച്ചനെ സിന്‍ഹ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്.












Click it and Unblock the Notifications