കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുഘ്നന്‍ സിന്‍ഹയുടെ 16 ാം ലോക്സഭയിലെ പ്രകടനം പരിതാപകരം, എംപി ഫണ്ട് വിനിയോഗത്തില്‍ ഫുള്‍മാര്‍ക്ക്

  • By Desk
Google Oneindia Malayalam News

ദില്ലി: ചലച്ചിത്ര താരമായി തിളങ്ങി പിന്നീട് രാഷ്ട്രീയത്തിലെത്തി രണ്ട് തവണ എംപിയായ ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരിക്കയാണ്. 2014 2019 കാലത്ത് സിന്‍ഹയുടെ ലോക്‌സഭ റെക്കോര്‍ഡ് പരിതാപകരമാണ്. ഒരു ഡിബേറ്റിലും ഈ കാലയളവില്‍ പങ്കെടുത്തിട്ടില്ല. ഓരു ചോദ്യം പോലും ചോദിച്ചിട്ടില്ല, പ്രൈവറ്റ് മെംബര്‍ എന്ന രീതിയില്‍ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. ഇനി ലോക്‌സഭയിലെ ഹാജറാണെങ്കില്‍ വളരെ വിരളം. 67 ശതമാനമാണ് സിന്‍ഹയുടെ ഹാജര്‍. ഈ കാലയളവിലെ എംപിമാരുടെ ശരാശരി ഹാജര്‍നില 81 ശതമാനമാണെന്നിരിക്കെയാണ് സിന്‍ഹയുടെ മോശം പ്രകടനം.

286 സീറ്റുകളുമായി കേന്ദ്രത്തിൽ മോദി സർക്കാർ! യുപിഎയ്ക്ക് വൻ തിരിച്ചടി, പുതിയ പ്രവചനമിങ്ങനെ!286 സീറ്റുകളുമായി കേന്ദ്രത്തിൽ മോദി സർക്കാർ! യുപിഎയ്ക്ക് വൻ തിരിച്ചടി, പുതിയ പ്രവചനമിങ്ങനെ!

രണ്ട് തവണ ബീഹാറിലെ പാറ്റ്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭ അംഗവും രണ്ട് തവണ രാജ്യസഭാംഗവുമായ ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപിയില്‍ അംഗമായിരിക്കെ തന്നെ മോദിയുടെ കടുത്ത വിമര്‍ശകനായി ശ്രദ്ധ നേടിയതായിരുന്നു. വാജ്‌പേയി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയായും സിന്‍ഹ പ്രവര്‍ത്തിച്ചിരുന്നു. ഇത്രയും മുന്‍പരിചയമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടും സിന്‍ഹയുടെ ലോക്‌സഭയിലെ പ്രാതിനിധ്യം വളരെ കുറവാണ്.

shatrughan-sinha3

ലോക്‌സഭയില്‍ ചോദ്യമുന്നയിക്കുന്നത് അതാത് മണ്ഡത്തെ പ്രതിനീധീകരിക്കുന്ന എംപിമാര്‍ക്ക് ഗവണ്‍മെന്റിന്റെ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് ചോദിക്കുന്നതിനുള്ള അവസരമാണ് ഇത്. ഗവണ്‍മെന്റിനെ ഉത്തരവാദിത്വമുള്ളതാക്കുന്നതില്‍ ഇ ചോദ്യോത്തരവേളയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

പാര്‍ലമെന്റിലെ പ്രവര്‍ത്തനം വിലയിരുത്തുന്നത് ചോദ്യോത്തരങ്ങള്‍ എംപിമാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ മണ്ഡലത്തിലെ അവരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത് എംപി ഫണ്ട് വിനിയോഗം എങ്ങനെയാണെന്നതിനെ ആശ്രയിച്ചാണ്. ഇതില്‍ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് നൂറില്‍ നൂറ് മാര്‍ക്കും നല്‍കാം. കാരണം സിന്‍ഹ എംപി ഫണ്ടിന്റെ 106.83 ശതമാനവും തന്റെ മണ്ഡലത്തില്‍ വിനിയോഗിച്ചെന്ന് കണക്കുകള്‍ പറയുന്നു. ലോക്‌സഭയില്‍ തന്റെ ആദ്യ അവസരത്തിലും എംപി ഫണ്ടിന്റെ 107.91 ശതമാനവും മണ്ഡലത്തില്‍ വിനിയോഗിച്ചിരുന്നു.

ബിജെപിയില്‍ എല്‍കെ അദ്വാനി പാളയത്തിലെ പ്രധാനിയായ സിന്‍ഹ മോദിയുടെ കടുത്ത വിമര്‍ശകനാണ്. അമിത് ഷായെയും മോദിയെയും കടന്നാക്രമിക്കുന്ന ബിജെപി എംപികൂടിയാണ് സിന്‍ഹ. ഇത്തവണ പാറ്റ്‌നയില്‍ നിന്ന് സിന്‍ഹയ്ക്ക് സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറായിട്ടില്ല. സിന്‍ഹയ്ക്ക് പകരമായി രവി ശങ്കര്‍പ്രസാദാണ് മത്സരിക്കുക. ഇതോടെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറാകുകകയായിരുന്നു സിന്‍ഹ.

ബിജെപി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത് ശത്രുഘ്നനന്‍ സിന്‍ഹക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് കരുതുന്നുണ്ടോ? ബിഹാറിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

English summary
Shatrughan Sinha's loksabha performance is worst but his MP fund usage is 106 percent in this 16th Lok sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X