ബിജെപിയില്‍ കലഹം; മോദിക്കെതിരെ പ്രതിഷേധം!! തോല്‍വിക്ക് കാരണം മോദിയുടെ അഹങ്കാരം
ദില്ലി: ഉപതിരഞ്ഞൈടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ബിജെപിയില്‍ ഭിന്നസ്വരം ശക്തിപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണ് പ്രതിഷേധം. മോദിയുടെ അഹങ്കാരമാണ് ബിജെപി ഉത്തര്‍ പ്രദേശിലും ബിഹാറിലും പരാജയപ്പെടാന്‍ കാരണമായതെന്ന് പാര്‍ട്ടി എംപി ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി.
ബിജെപിയുടെ തട്ടകമായ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലത്തില്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി എംപി തന്നെ ദേശീയ നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

ഉത്തര്‍ പ്രദേശില്‍ രണ്ട് ലോക്‌സഭാ മണ്ഡലത്തിലും ബിഹാറില്‍ ഒരു ലോക്‌സഭ, രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശിലെ രണ്ട് സീറ്റിലും ബിജെപിയെ പരാജയപ്പെടുത്തി എസ്പി ശക്തമായ മുന്നേറ്റം നടത്തി. ബിഹാറിലെ ഒരു നിയമസഭാ സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.
മോദിയുടെ ധിക്കാരമാണ് പാര്‍ട്ടി പരാജയപ്പെടാന്‍ കാരണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ എംപി ആരോപിക്കുന്നു. ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവാണ് സിന്‍ഹ. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ് ബിഹാറില്‍ ബിജെപിയെ പരാജയപ്പെടുത്തിയത്. ധിക്കാരവും അമിതമായ ആത്മവിശ്വാസവുമാണ് ബിജെപിക്ക് തിരിച്ചടിയായതെന്നും സിന്‍ഹ പറഞ്ഞു.
ജനാധിപത്യ രാഷ്ട്രീയത്തിന്റെ കൊലയാളികളാണ് ധിക്കാരവും അമിതമായ ആത്മവിശ്വാസവും. ജനങ്ങളില്‍ നിന്നുള്ള ശക്തമായ സന്ദേശമാണ് ഉപതിരഞ്ഞെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വങ്ങള്‍ക്കാണ് ഈ സന്ദേശമെന്നും മോദിയെയും അമിത് ഷായെയും സൂചിപ്പിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. പാര്‍ട്ടിയുടെ ഭാവി പ്രതിസന്ധിയിലാണെന്ന് നേതൃത്വത്തെ ഓര്‍മിപ്പിച്ച അദ്ദേഹം പ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടിക്ക് വേഗം സാധിക്കട്ടെ എന്നും പ്രത്യാശ പ്രകടിപ്പിച്ചു.


Click it and Unblock the Notifications