കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ എസ്പിയില്‍, ലഖ്‌നൗവില്‍ മത്സരിക്കും, കോണ്‍ഗ്രസിന്റെ പിന്തുണ!!

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ലഖ്‌നൗവില്‍ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിനെതിരെ അവര്‍ മത്സരിക്കുമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് ഇവര്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. മഹാസഖ്യത്തിലെ ധാരണപ്രകാരം ഇവിടെ എസ്പിക്കാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവുക. ഇതിനെ ബിഎസ്പിയും ആര്‍എല്‍ഡിയും പിന്തുണയ്ക്കും.

1

അതേസമയം പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥിയായി പൂനം വരുന്നതോടെ മത്സരം ലഖ്‌നൗവില്‍ കടുക്കുമെന്നുറപ്പാണ്. നേരത്തെ അഖിലേഷ് യാദവിനെ ശത്രുഘ്‌നന്‍ സിന്‍ഹ കണ്ടതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിത്വം ശരിയായത്. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ രാജ്‌നാഥ് സിംഗിന്റെ ജയസാധ്യതയും മങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വോട്ടുകള്‍ ഭിന്നിച്ച് പോകാന്‍ സാധ്യതയുണ്ടായിരുന്നു.

അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവിന്റെ സാന്നിധ്യത്തിലാണ് പൂനം എസ്പിയില്‍ ചേര്‍ന്നത്. പ്രധാനമായും ജാതി വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ബിജെപിക്ക് കടുത്ത ആശങ്കയുണ്ട്. ലഖ്‌നൗവില്‍ 4 ലക്ഷം കായസ്ത വോട്ടുകളുണ്ട്. 1.3 ലക്ഷം സിന്ധി വോട്ടുകളുമുണ്ട്. ഇതിന് പുറമേ 3.5 ലക്ഷം മുസ്ലീം വോട്ടുകളും നിര്‍ണായകമാണ്. ഇതില്‍ കയസ്ത, സിന്ധി വോട്ടുകളും മുസ്ലീം വോട്ടുകളും പൂനത്തിന് ലഭിക്കാനാണ് സാധ്യത. അതാണ് ബിജെപിക്കുള്ള ആശങ്ക.

പൂനം സിന്‍ഹ സിന്ധി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ശത്രുഘ്‌നന്‍ സിന്‍ഹ കയസ്ത വിഭാഗമാണ്. ഇത് രണ്ടും അതുകൊണ്ട് ഗുണം ചെയ്യുമെന്നാണ് മഹാസഖ്യത്തിന്റെ വിശ്വാസം. ഏപ്രില്‍ 18ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് പൂനത്തിന്റെ തീരുമാനം. മെയ് ആറിന് അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിലാണ് ലഖ്‌നൗവില്‍ പോരാട്ടം നടക്കുന്നത്. നിലവില്‍ ഇത് ബിജെപി കോട്ടയാണ്. എന്നാല്‍ ഇത്തവണ അട്ടിമറി ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മധുരയില്‍ ചെങ്കൊടി പാറിക്കാന്‍ സിപിഎം.... 15 വര്‍ഷത്തിന്ശേഷം സിപിഎം മത്സര രംഗത്ത്മധുരയില്‍ ചെങ്കൊടി പാറിക്കാന്‍ സിപിഎം.... 15 വര്‍ഷത്തിന്ശേഷം സിപിഎം മത്സര രംഗത്ത്

English summary
shatrughan sinhas wife poonam joins samajwadi party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X