കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി കള്ളനാണെന്ന് ജനങ്ങള്‍ പറയും... മോദിക്ക് മുന്നറിയിപ്പുമായി ശത്രുഘ്‌നന്‍ സിന്‍ഹ

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രതിപക്ഷ വേദിയില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ. റാഫേല്‍ ഇടപാട് സംശയകരമാണ്. ബിജെപിയും മോദിയും ചേര്‍ന്ന് അക്കാര്യം ഇനിയും മറച്ച് വെച്ചാല്‍, കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കും. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കടമെടുത്തായിരുന്നു സിന്‍ഹയുടെ വിമര്‍ശനം. ഈ വിമര്‍ശനങ്ങള്‍ കൊണ്ട് തന്നെ പാര്‍ട്ടി പുറത്താക്കുകയാണെങ്കില്‍ നല്ലതാണെന്നും, തന്നെ പുറത്താക്കാന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും സിന്‍ഹ പറഞ്ഞു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് താന്‍ ഇനിയും പറഞ്ഞ് കൊണ്ടിരിക്കുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.

1

സഹോദരന്‍ യശ്വന്ത് സിന്‍ഹയ്ക്ക് ബിജെപിയില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന ഭയമുണ്ടെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. എന്നാല്‍ അതില്‍ ആശങ്ക വേണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും സിന്‍ഹ വ്യക്തമാക്കി. താന്‍ ബിജെപിയില്‍ ചേര്‍ന്നത് അത് ഇന്ത്യയിലെ ജനങ്ങളുടെ പാര്‍ട്ടിയാവുന്ന സമയത്താണ്. എന്നാല്‍ ഇന്ന് അത് ഒരു കൂട്ടം ആളുകളുടെ കൈയ്യിലാണ്. അവര്‍ പാര്‍ട്ടിയെ തകര്‍ത്തെന്നും സിന്‍ഹ കുറ്റപ്പെടുത്തി. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ് എന്നിവരെയും പുകഴ്ത്തിയിട്ടുണ്ട് സിന്‍ഹ. ഇവര്‍ നാളത്തെ ഇന്ത്യയെ നയിക്കാനുള്ളവരാണെന്നും, ബിജെപിയെ താഴെയിറക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

ശിവപാല്‍ യാദവ് ബിജെപി ഏജന്റ്.... എസ്പി വിമതനുമായി സഖ്യം വേണ്ടെന്ന് ഹൈക്കമാന്‍ഡ്!!ശിവപാല്‍ യാദവ് ബിജെപി ഏജന്റ്.... എസ്പി വിമതനുമായി സഖ്യം വേണ്ടെന്ന് ഹൈക്കമാന്‍ഡ്!!

English summary
shatrugnan sinha against narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X