കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുഘ്‌നന്‍ സിന്‍ഹ പ്രതിപക്ഷ റാലിയില്‍ പങ്കെടുക്കും.... ബിജെപി വന്‍ തിരിച്ചടി!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ റാലിയില്‍ ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ പങ്കെടുക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് റാലി സംഘടിപ്പിക്കുന്നത്. അതേസമയം ബിജെപിക്കും നരേന്ദ്ര മോദിക്കും ഇത് വലിയ തിരിച്ചടിയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിമര്‍ശകന്‍ കൂടിയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. ആര്‍ജെഡിയില്‍ ചേര്‍ന്ന് അദ്ദേഹം ബിജെപിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹത്തിന് ശക്തിപകരുന്നതാണ് ഈ നീക്കം. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തനിക്ക് ബഹുമാനം ലഭിച്ചില്ലെന്ന് സിന്‍ഹ പറഞ്ഞു. യശ്വന്ത് സിന്‍ഹയുടെ രാഷ്ട്ര മഞ്ചിന്റെ പ്രതിനിധിയായിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്.

1

ബിജെപി നേതാക്കള്‍ക്ക് ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് പ്രതിപക്ഷ റാലിയില്‍ പങ്കെടുക്കാതിരുന്ന് കൂടായെന്നും അദ്ദേഹം ചോദിക്കുന്നു.അതേസമയം ബിജെപിയോട് തനിക്കുള്ള കൂറ് ആരും ചോദ്യം ചെയ്യാന്‍ പാടില്ല. വെറും രണ്ട് എംപിമാര്‍ മാത്രമുള്ള സമയത്താണ് താന്‍ ബിജെപിയില്‍ ചേരുന്നത്. എല്ലാ സമയത്തും പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട് താന്‍. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ലെന്നും സിന്‍ഹ പറഞ്ഞു. തീപ്പൊരി പ്രസംഗം കൊണ്ട് ജനങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക്. അദ്ദേഹത്തിന്റെ പ്രസംഗം റാലിയിലെ പ്രധാന ആകര്‍ഷണമാകുമെന്ന് ഉറപ്പാണ്. ബിഎസ്പി അധ്യക്ഷ മായാവതിയും റാലിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്നാണ് സൂചന.

രഘുറാം രാജനെ കോണ്‍ഗ്രസ് തിരിച്ചുകൊണ്ടുവരുന്നു..... രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവാക്കും!!രഘുറാം രാജനെ കോണ്‍ഗ്രസ് തിരിച്ചുകൊണ്ടുവരുന്നു..... രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവാക്കും!!

ബിജെപി എംഎൽഎമാർക്ക് പണവും മന്ത്രിസ്ഥാനവും, കുമാരസ്വാമിക്കെതിരെ യെദ്യൂരപ്പബിജെപി എംഎൽഎമാർക്ക് പണവും മന്ത്രിസ്ഥാനവും, കുമാരസ്വാമിക്കെതിരെ യെദ്യൂരപ്പ

English summary
shatrugnan sinha attent opposition rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X