മൊല്ലാക്ക താടി വടിച്ചില്ലെങ്കില്‍ മരിച്ചുകളയുമെന്ന് ഭാര്യ.. ഭാര്യ ശരിയല്ലെന്ന് മൊല്ലാക്ക!
മീററ്റ്: താന്‍ താടി വടിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തുന്നതായി മുസ്ലിം പുരോഹിതന്റെ പരാതി. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയായ അര്‍ഷാദ് ബഹറുദ്ദീന്‍ എന്ന 36കാരനാണ് വിചിത്രമായ ഈ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത് മാത്രമല്ല, സ്മാര്‍ട്ട് ഫോണിലൂടെ ഭാര്യ അന്യപുരുഷന്മാരുമായി സംസാരിക്കുന്നതായും ഇയാള്‍ക്ക് പരാതിയുണ്ട്.
ജില്ലാ മജിസ്ട്രേറ്റിന് മുന്‍പാകെയാണ് അര്‍ഷാദ് ബഹറുദ്ദീന്‍ പരാതിയുമായി എത്തിയത്. ഭാര്യയ്ക്ക് കൗണ്‍സലിങ് വേണമെന്നാണ് ഇയാളുടെ ആവശ്യം. അര്‍ഷാദ് ബഹറുദ്ദീന്‍ താടി വടിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ ഇയാളോട് പറഞ്ഞത്രെ. എന്തെങ്കിലും കാരണവശാല്‍ ഭാര്യ പറഞ്ഞത് പോലെ പ്രവര്‍ത്തിച്ചാല്‍ താന്‍ സമാധാനം പറയേണ്ടി വരും എന്നതാണ് അര്‍ഷാദ് ബഹറുദ്ദീന്റെ പേടി.

2001 ലാണ് ഇയാള്‍ വിവാഹിതനായത്. മോസ്കില്‍ പ്രാര്‍ഥന നയിക്കുന്നത് താനാണ് എന്നാണ് ഇയാള്‍ ജില്ലാ മജിസ്ട്രേറ്റ് പങ്കജ് യാദവിന് മുന്‍പാകെ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. താനൊരു യഥാര്‍ഥ മുസ്ലിമാണ്. സല്മാന് ഖാനെയും ഷാരൂഖ് ഖാനെയും പോലെ ക്ലീന്‍ ഷേവ് ചെയ്യണം എന്നാണത്രെ ഇയാളുടെ ഭാര്യയുടെ ആവശ്യം. ഹാപുര്‍ ജില്ലയിലെ പില്‍ഖുവ സ്വദേശിനിയാണ് ഇയാളുടെ ഭാര്യ.
മറ്റുള്ള ആളുകളെ പോലെ തനിക്ക് താടി വടിക്കാന്‍ കഴിയില്ല എന്ന് ഭാര്യയെ പറഞ്ഞ് മനസിലാക്കിക്കൊടുക്കാന്‍ ഒരുപാട് ശ്രമിച്ചു എന്നാണ് അര്‍ഷാദ് ബഹറുദ്ദീന്‍ പറയുന്നത്. എന്നാല്‍ ഭാര്യ ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറാകുന്നില്ല. ഇവര്‍ക്ക് നാല് മക്കളുണ്ട്. മക്കള്‍ക്ക് വിഷം കൊടുത്ത് താനും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണത്രെ അര്‍ഷാദ് ബഹറുദ്ദീനെ ഇവര്‍ ഭീഷണിപ്പെടുത്തുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications