Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈറാ ബാനുവിന്റെ വിജയം, ആണധികാരത്തിനേറ്റ പ്രഹരം; അറിയാം ആരാണ് ഈ കരുത്തുറ്റ വനിതയെന്ന്‌

ഭരണഘടനയുടെ പരിരക്ഷ മുസ്സീം വ്യക്തി നിയമങ്ങള്‍ക്കുണ്ടെന്ന് വിധി നിര്‍ണ്ണയ വേളയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ദില്ലി : മുത്തലാഖ് ഭരണഘടനാവിരുദ്ധമാണോയെന്ന കേസില്‍ സുപ്രധാന വിധി പുറത്തുവന്നിട്ട് നിമിഷങ്ങള്‍ പിന്നിട്ടതേയുള്ളൂ. മുത്തലാഖ് അടക്കമുള്ള എല്ലാ തലാഖുകളും നിയമവിരുദ്ധമല്ലെന്നും ഭരണഘടനയുടെ പരിരക്ഷ മുസ്ലിം വ്യക്തി നിയമങ്ങള്‍ക്കുണ്ടെന്നും വിധി നിര്‍ണ്ണയ വേളയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ സ്വമേധയാ കേസെടുത്തതുള്‍പ്പടെ ഏഴ് ഹര്‍ജികളില്‍ വാദം കേട്ടാണ് സുപ്രീം കോടതി നിര്‍ണ്ണായകമായ വിധി പ്രഖ്യാപിച്ചത്. 15 വര്‍ഷത്തെ വിവാഹ ബന്ധം ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തര്‍പ്രദേശ് സ്വദേശി സൈറാബാനു അടക്കമുള്ള ഏഴു പേരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മുത്തലാഖിനെതിരെ പോരാടി

മുത്തലാഖിനെതിരെ പോരാടി

മുത്തലാഖ് , ബഹുഭാര്യാത്വം, നിക്കാഹ് ഹലാല തുടങ്ങിയവ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ സൈറാബാനു സുപ്രീം കോടതിയെ സമീപിച്ചത്. നിയമ പോരാട്ടത്തിന് ഇറങ്ങുന്നതിന് സൈറയെ പ്രേരിപ്പിച്ചത് സ്വന്തം അനുഭവമായിരുന്നു.

15 വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചത്

15 വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചത്

2002 ലായിരുന്നു സൈറാബാനുവിന്‍റെ നിക്കാഹ് നടന്നത്. പണവും വാഹനവും ആവശ്യപ്പെട്ട് വിവാഹത്തിനു ശേഷം തന്നെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ വഴക്ക് തുടങ്ങിയിരുന്നുവെന്നും സൈറാബാനു പറയുന്നു.

വിവാഹ മോചനത്തെക്കുറിച്ച് അറിയിച്ചത്

വിവാഹ മോചനത്തെക്കുറിച്ച് അറിയിച്ചത്

ഭര്‍ത്താവിന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടയില്‍ സ്വന്തം വീട്ടിലേക്ക് പോയപ്പോഴാണ് സൈറയെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്. കത്ത് വഴി മുത്തലാഖ് ചൊല്ലിയാണ് ബന്ധം ഉപേക്ഷിച്ചത്.

മക്കളെ വേര്‍പ്പെടുത്തി

മക്കളെ വേര്‍പ്പെടുത്തി

13 വയസ്സുകാരനായ മകനെയും 11 കാരിയായ മകളെയും സൈറയില്‍ നിന്നും അകറ്റിയതിന് ശേഷമാണ് ഭര്‍ത്താവ് വിവാഹ മോചനത്തെക്കുറിച്ച് അറിയിച്ചത്. 15 വര്‍ഷം നീണ്ടു നിന്ന വിവാഹ ബന്ധത്തിന് തിരശ്ശീല വീണത് കേവലം ഒരു കത്തിലൂടെയായിരുന്നു.

നിയമസാധുതയെക്കുറിച്ച് ആരാഞ്ഞു

നിയമസാധുതയെക്കുറിച്ച് ആരാഞ്ഞു

മുത്തലാഖ് ചൊല്ലിയുള്ള കത്ത് ലഭിച്ചതിനു ശേഷം അതിന്റെ നിയമസാധുതയെക്കുറിച്ച് അറിയുന്നതിനായി ഒരു പുരോഹിതനെ സമീപിച്ചിരുന്നുവെങ്കിലും നിയമവിധേയമാണെന്ന മറുപടിയായിരുന്നു സൈറയ്ക്ക് ലഭിച്ചത്.

ഭര്‍ത്താവ് പരാതി നല്‍കി

ഭര്‍ത്താവ് പരാതി നല്‍കി

സൈറാബാനുവിനെതിരെ ഭര്‍ത്താവ് കുടുംബ കോടതിയില്‍ പരാതി നല്‍കിയിരുന്നു. മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനായി പോയ സൈറ തിരിച്ചു വരാന്‍ തയ്യാറായില്ലെന്ന് പരാതിയില്‍ ഉന്നയിച്ചിരുന്നു.

സൈറാബാനുവിന്റെ പോരാട്ട വിജയം

സൈറാബാനുവിന്റെ പോരാട്ട വിജയം

മുത്തലാഖ് ചൊല്ലി ഭാര്യയെ നിഷ്പ്രയാസം ഒഴിവാക്കി വിടുന്ന മനുഷ്യത്വ രഹിതമായ ആചാരത്തിനെതിരെയാണ് സൈറാബാനു സുപ്രീം കോടതിയെ സമീപിച്ചത്. സൈറാബാനുവിന്റെ വിജയം കൂടിയാണ് ഈ വിധിയിലൂടെ വ്യക്തമായിട്ടുള്ളത്.

മുത്തലാഖിന് വിലക്ക്

മുത്തലാഖിന് വിലക്ക്

മുത്തലാഖിന് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തിയെന്ന സുപ്രധാനമായ വിധിയാണ് ചൊവ്വാഴ്ച പുറത്തുവന്നിട്ടുള്ളത്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചില്‍ അഞ്ച് ജസ്റ്റിസുമാരില്‍ മൂന്ന് പേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോള്‍ ഭരണാഘടനാ വിരുദ്ധമല്ലെന്ന അഭിപ്രായമാണ് ചീഫ് ജസ്റ്റിസ് രേഖപ്പെടുത്തിയത്. ഭൂരിപക്ഷ അഭിപ്രായ പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അഭിപ്രായത്തില്‍ എത്തിച്ചേരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+