ദക്ഷിണ കൊറിയയില്‍ മോദിക്കെതിരെ മുദ്രാവാക്യം; ഇടപെട്ട് ഷാസിയ ഇല്‍മി, വീഡിയോ വൈറല്‍
സിയോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. ഷാസിയ ഇല്‍മി ഉള്‍പ്പെടെയുള്ള ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ നഗരത്തിലെത്തിയ വേളയിലായിരുന്നു പാകിസ്താന് അനുകൂല പ്രതിഷേധക്കാര്‍ സംഘടിച്ച് മുദ്രാവാക്യം വിളിച്ചത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തുകയായിരുന്നു ഇവര്‍. മോദിക്കെതിരെ മോശം പദങ്ങളും അവര്‍ ഉപയോഗിച്ചു.

ഈ വേളയില്‍ ഷാസിയ ഇല്‍മി പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയും അവരുമായി തര്‍ക്കിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്കെതിരെ മോശം പദങ്ങള്‍ ഉപയോഗിക്കരുതെന്ന് ഷാസിയ പ്രതിഷേധക്കാരോട് അഭ്യര്‍ഥിച്ചു.

പാകിസ്താന് പതാക പിടിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയതും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതും. ഈ വേളയില്‍ ഷാസിയ അവരുമായി തര്‍ക്കിക്കുന്നതും ഇന്ത്യാ അനുകൂല മുദ്രാവാക്യം വിളിക്കുന്നതുമായ വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടതോടെ സിയോളിലെ പോലീസ് ഇടപെട്ടു. ഷാസിയയെയും സംഘത്തയും പോലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് സിയോളില്‍ ഇന്ത്യാ വിരുദ്ധ പ്രതിഷേധം നടന്നതെന്ന് കരുതുന്നു. നേരത്തെ എഎപി അംഗമായിരുന്നു ഷാസിയ ഇല്‍മി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.
#WATCH Seoul, South Korea: BJP and RSS leaders including Shazia Ilmi confront Pakistan supporters raising anti-Modi and anti-India slogans pic.twitter.com/z4zzC5VHSG
— ANI (@ANI) August 17, 2019
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications