കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ കൊറിയയില്‍ മോദിക്കെതിരെ മുദ്രാവാക്യം; ഇടപെട്ട് ഷാസിയ ഇല്‍മി, വീഡിയോ വൈറല്‍

Google Oneindia Malayalam News

സിയോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. ഷാസിയ ഇല്‍മി ഉള്‍പ്പെടെയുള്ള ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ നഗരത്തിലെത്തിയ വേളയിലായിരുന്നു പാകിസ്താന്‍ അനുകൂല പ്രതിഷേധക്കാര്‍ സംഘടിച്ച് മുദ്രാവാക്യം വിളിച്ചത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തുകയായിരുന്നു ഇവര്‍. മോദിക്കെതിരെ മോശം പദങ്ങളും അവര്‍ ഉപയോഗിച്ചു.

Shazia

ഈ വേളയില്‍ ഷാസിയ ഇല്‍മി പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയും അവരുമായി തര്‍ക്കിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്കെതിരെ മോശം പദങ്ങള്‍ ഉപയോഗിക്കരുതെന്ന് ഷാസിയ പ്രതിഷേധക്കാരോട് അഭ്യര്‍ഥിച്ചു.

Shaziya

പാകിസ്താന്‍ പതാക പിടിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയതും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതും. ഈ വേളയില്‍ ഷാസിയ അവരുമായി തര്‍ക്കിക്കുന്നതും ഇന്ത്യാ അനുകൂല മുദ്രാവാക്യം വിളിക്കുന്നതുമായ വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രശ്‌നം രൂക്ഷമാകുമെന്ന് കണ്ടതോടെ സിയോളിലെ പോലീസ് ഇടപെട്ടു. ഷാസിയയെയും സംഘത്തയും പോലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് സിയോളില്‍ ഇന്ത്യാ വിരുദ്ധ പ്രതിഷേധം നടന്നതെന്ന് കരുതുന്നു. നേരത്തെ എഎപി അംഗമായിരുന്നു ഷാസിയ ഇല്‍മി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

English summary
Shazia Ilmi confronted with Pak supporters in Seoul for raising anti-Modi slogans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X