ഷാസിയ ഇല്‍മിയും, ഗോപിനാഥും ആപ്പ് വിട്ടു
ദില്ലി: ഷാസിയ ഇല്‍മിയും ക്യാപ്ടന്‍ ജി ആര്‍ ഗോപിനാഥും ആംആദ്മി പാര്‍ട്ടി വിട്ടു. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതെയത്തുടര്‍ന്നാണ് ഷാസിയ ഇല്‍മി പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയിലെ എല്ലാ ചുമതലകളുും ഒഴിയുന്നതായും ഷാസിയ ഇല്‍മി. പാര്‍ട്ടി ജനാധിപത്യപരമല്ലെന്നും ഷാസിയ ഇല്‍മി.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിനയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഷാസിയ ഇല്‍മി അംഗത്വം രാജി വയ്ക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും മത്സരിച്ച ഷാസിയ പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നല്‍കിയ മണ്ഡലത്തില്‍ അവര്‍ തൃപ്തയായിരുന്നില്ല. ഗാസിയാബദില്‍ നിന്നും ജനവിധി തേടിയ ഷാസിയ പരാജയപ്പെട്ടിരുന്നു
മാധ്യമപ്രവര്‍ത്തകായായിരുന്നു ഷാസിയ പാര്‍ട്ടിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ദില്ലിയില്‍ നിന്ന് ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കണമെന്നായിരുന്നു ഷാസയിയുടെ ആഗ്രഹം. ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍ കെ പുരത്ത് നിന്നാണ് ഷാസിയ മത്സരിച്ചത്.












Click it and Unblock the Notifications