കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100ൽ വിളിക്കുന്നതിന് പകരം സഹോദരിയെ വിളിച്ചു: യുവതിയുടെ കൊലപാതത്തിൽ തെലങ്കാന ആഭ്യന്തര മന്ത്രി

Google Oneindia Malayalam News

ഹൈദരാബാദ്: 26കാരിയായ മൃഗഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിവാദ പരാമർശവുമായി തെലങ്കാന മന്ത്രി. സഹോദരിയെ വിളിക്കുന്നതിന് പകരം പോലീസ് നമ്പറായ 100ൽ വിളിച്ചാൽ അവരുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നായിരുന്നു തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലിയുടെ പ്രസ്താവന.

 ഒരൊറ്റ മരം പോലും വെട്ടിപ്പോവരുത്... ആദ്യ ഉത്തരവുമായി ഉദ്ധവ്, ആരെ മെട്രോയ്ക്ക് കുരുക്ക്!! ഒരൊറ്റ മരം പോലും വെട്ടിപ്പോവരുത്... ആദ്യ ഉത്തരവുമായി ഉദ്ധവ്, ആരെ മെട്രോയ്ക്ക് കുരുക്ക്!!

കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും പോലീസ് ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ വിഷമമുണ്ടെന്നും അവർ വിദ്യാഭ്യാസമുള്ള യുവതിയാണ്. അവരുടെ സഹോദരിയെ വിളിച്ച നേരം 100 വിളിച്ചിരുന്നുവെങ്കിൽ അവരെ രക്ഷിക്കാൻ കഴിയുമായിരുന്നു. 100 സൌഹൃദ നമ്പറാണ്. ആളുകൾ മോശമായി പെരുമാറുകയാണെങ്കിൽ പോലീസിനെയാണ് വിളിക്കേണ്ടത്. ഇത്തരം ഇക്കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ അവബോധം വളർത്തേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് കാര്യക്ഷമതയുള്ള പോലീസ് സംഘമാണ് തെലങ്കാനയിലേത്. അവർ പെട്ടെന്ന് പ്രതികളെ തിരിച്ചറിഞ്ഞ് ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർച്ചു.

rape-1560934752-jp

ബുധനാഴ്ച രാത്രിയോടെയാണ് ജോലി കഴിഞ്ഞ് മടങ്ങിയ കാണാതായ യുവ മൃഗഡോക്ടറെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം ലഭിക്കുകയായിരുന്നു. ഷംഷാബാദ് ടോൾ ബൂത്തിൽ സ്കൂട്ടർ നിർത്തിയിട്ട ശേഷം ഡോക്ടർ ത്വക് രോഗ വിദഗ്ധനെ കാണുന്നതിനായി ക്യാബിൽ പോകുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ രാത്രി 9 മണിയോടെ മടങ്ങിയെത്തിയപ്പോൾ വണ്ടിയുടെ ടയർ പങ്ചറാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് 9.15 ഓടെ സഹോദരിയെ ഫോണിൽ വിളിച്ചിരുന്നു. ടയർ മാറ്റാമെന്ന് ചിലർ വാഗ്ധാനം നൽകിയെന്നും ചില ലോറി ഡ്രൈവർമാർ സംശയപരമായി പെരുമാറിയെന്നും ഓഡിയോ റെക്കോർഡിൽ നിന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം ഫോൺ ഓഫായിരുന്നുവെന്നാണ് സഹോദരി സാക്ഷ്യപ്പെടുത്തുന്നത്.

കൊലപ്പെടുത്തി കത്തിക്കുന്നതിന് മുമ്പായി ഇവർ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ പോലീസ് പ്രതികളെ പിടികൂടിയിട്ടുണ്ടെങ്കിലും ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ധരിച്ചിരുന്ന വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നും കഴുത്തിലണിഞ്ഞ മാലയിലെ ലോക്കറ്റിൽ നിന്നുമാണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞത്. പിന്നീട് നടന്ന പോലീസ് അന്വേഷണത്തിൽ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളും ബാഗും ചെരിപ്പും കണ്ടെടുത്തിരുന്നു. പത്ത് ഉദ്യോസ്ഥരടങ്ങിയ സംഘത്തിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കമ്പിളിയിൽ പൊതിഞ്ഞ് കത്തിയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

English summary
She Called Sister, Not 100": Telangana Minister Shocker On Vet's Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X