അപൂര്‍വ്വരോഗമുള്ള പെണ്‍കുട്ടി ധനസഹായം തേടുന്നു
മുംബൈ സ്വദേശിയായ അപൂര്‍വ്വരോഗമുള്ള ബാലിക ധനസഹായം തേടുന്നു. ഒന്‍പതു വയസ്സുകാരിയായ സാക്ഷിക്കാണ് ഗള്ളൈന്‍ ബാരെ സിന്‍ഡ്രോം(ജിബിഎസ്) എന്ന അപൂര്‍വ്വരോഗം ബാധിച്ചിരിക്കുന്നത്. മകളെ ചികിത്സിക്കാന്‍ അടിയന്തിരമായി 15 ദിവസത്തിനുള്ളില്‍ 10 ലക്ഷം രൂപ ആവശ്യം ആണെന്ന് അമ്മ ലക്ഷ്മി പറയുന്നു.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയും പെരിഫെറല്‍ നേര്‍വ് സിസ്റ്റത്തെയും ബാധിച്ച് ശ്വാസതടസ്സവും തളര്‍ച്ചയും അനുഭവപ്പെടുന്ന രോഗമാണ് ഗള്ളൈന്‍ ബാരെ സിന്‍ഡ്രോം അഥവാ ജിബിഎസ്. രോഗം സുഖപ്പെടണമെങ്കില്‍ അടിന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടത് അത്യാവശ്യമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ ഇളയെ പെണ്‍കുട്ടിയാണ് സാക്ഷി. കൂലിപ്പണിക്കാരനായ ഭര്‍ത്താവിന്റെ പ്രതിമാസ വരുമാനം വെറും 5000 രൂപയാണെന്ന് ലക്ഷ്മി പറയുന്നു.
സാക്ഷിയെ സഹായിക്കാന്‍ സന്‍മനസ്സുള്ളവര്‍ക്ക് ketto വെബ്‌സൈറ്റ് വഴി പണമയക്കാവുന്നതാണ്.












Click it and Unblock the Notifications