അവളെന്റെ ഹൃദയം മോഷ്ടിച്ചു, കണ്ടെത്തി തരണം, പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, വെട്ടിലായി പോലീസ്
നാഗ്പൂർ: തന്റെ ഹൃദയം കാണാനില്ലെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. ഒരു പെൺകുട്ടി തന്റെ ഹൃദയം മോഷ്ടിച്ചുവെന്നും പോലീസ് ഇടപെട്ട് അത് കണ്ടെത്തി തിരികെ നൽകണമെന്നുമാണ് യുവാവ് പരാതിയിൽ പറയുന്നത്.
ദിവസവും നിരവധി മോഷണക്കേസുകൾ കൈകാര്യം ചെയ്യാറുള്ള പോലീസ് ഉദ്യോഗസ്ഥർ യുവാവിന്റെ പരാതിക്കു മുമ്പിൽ കുഴങ്ങി. ഒടുവിൽ ഹൃദയമോഷണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉയർന്ന ഉദ്യോഗസ്ഥരോട് ഉപദേശം തേടേണ്ടി വന്നു.

ഒടുവിൽ ഹൃദയം മോഷണം പോയതിനെതിരെ കേസെടുക്കാൻ നിർവാഹമില്ലെന്ന് പറഞ്ഞ് യുവാവിനെ പോലീസ് ഉദ്യോഗസ്ഥർ മടക്കി അയക്കുകയായിരുന്നു. മറ്റെന്തെങ്കിലും വസ്തുക്കൾ കളവ് പോയിട്ടുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് കണ്ടെത്തിത്തരാമെന്ന വാഗ്ദാനവും ഉദ്യോഗസ്ഥർ മുന്നോട്ട് വെച്ചു.
കഴിഞ്ഞയാഴ്ച നാഗ്പൂരിൽ 82 ലക്ഷത്തോളം രൂപയുടെ മോഷണ മുതൽ ഉടമകൾക്ക് തിരികെ നൽകുന്നതിനിടെ നാഗ്പൂർ പോലീസ് കമ്മീഷണർ ഭൂഷൺ കുമാർ ഉപാധ്യായാണ് ഹൃദയം നഷ്ടപ്പെട്ട യുവാവിന്റെ കഥ പങ്കുവെച്ചത്. ഒരിക്കലും പരിഹരിക്കാനാവാത്ത ഇത്തരം പരാതികൾ ഇതിന് മുൻപും പോലീസുകാർക്ക് മുമ്പിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications