കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''സിന്ധു കരോളിനയെ കണ്ട് പഠിക്കണം'' !!

  • By Pratheeksha
Google Oneindia Malayalam News

ഹൈദരാബാദ്: പിവി സിന്ധുവിന്റെ പിതാവ് പി വി രമണയും മാതാവ് വിജയയും മകള്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയതിന്റെ സന്തോഷത്തിലാണ്. ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടാനായില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ അവര്‍ പറയുന്നത് ഇത്രമാത്രം അവള്‍ ''അടുത്ത ഒളിംപിക്‌സില്‍ ഉറപ്പായും സ്വര്‍ണ്ണം നേടും'' ..

ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലെ വലിയ സ്‌ക്രീനിലാണ് രമണയും വിജയയും മത്സരം കണ്ടത്. ഒട്ടേറെ പേരാണ് ഗാലറിയില്‍ ഇവരോടൊപ്പം മത്സരം കാണാനെത്തിയിരുന്നത്. മൂന്നാമത്തെ സെറ്റിന്റെ അവസാനത്തോടെ വിജയം വഴിമാറിയപ്പോളും ജനക്കൂട്ടമൊന്നാകെ സിന്ധുവിന്റെ പ്രയത്‌നത്തെ അഭിനന്ദിക്കുകയായിരുന്നെന്ന് രമണ പറയുന്നു.

പിവി സിന്ധുവിന് കോട്ടയം സ്വദേശിയുടെ വക അരക്കോടി, സാക്ഷിയ്ക്ക് 25 ലക്ഷം !പിവി സിന്ധുവിന് കോട്ടയം സ്വദേശിയുടെ വക അരക്കോടി, സാക്ഷിയ്ക്ക് 25 ലക്ഷം !

sindh-20

''അവളെ കുറിച്ച് ഞങ്ങളഭിമാനിക്കുന്നു, ഒളിംപിക്‌സില്‍ അവളുടെ ആദ്യത്തെ പക്രടമല്ലേ..അവള്‍ നന്നായി പരിശ്രമിച്ചു..വിജയിക്കാനാവാത്തതില്‍ ചെറിയ നിരാശയുണ്ട്. പക്ഷേ അടുത്ത ഒളിംപികിസില്‍ അവള്‍ക്ക് സ്വര്‍ണ്ണം നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്' ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുന്‍ വോളിബോള്‍ കാപ്റ്റന്‍ കൂടിയായ രമണ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരവും സിന്ധുവിന്റെ എതിരാളിയുമായിരുന്ന
കരോളിനമാരിനെ പ്രശംസിക്കാനും മറന്നില്ല. മികച്ച പ്രകടമാണ് കരോളിന കാഴ്ച്ച വച്ചത്. സിന്ധുവിന് അവളില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. കോര്‍ട്ടില്‍ വളരെ ഉത്സാഹത്തോടെയായിരുന്നു മാരി. അത് മത്സരത്തിലുളള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഇതെല്ലാം സിന്ധു മാരിനില്‍ നിന്ന് പഠിക്കേണ്ടിയിരിക്കുന്നുവെന്നും രമണ പറഞ്ഞു.

English summary
As soon as PV Sindhu started losing steam towards the end of the third game, a pall of gloom descended over the Pullela Gopichand Badminton Academy, where hundreds of fans from all over the city had gathered to watch the final on a giant screen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X