ഷീല ദീക്ഷിത്; വിസിയെ പിരിച്ചുവിട്ട രാജ്യത്തെ ആദ്യ ഗവര്‍ണ്ണര്‍; മോദി നോട്ടമിട്ടതിന് പിന്നാലെ രാജി
തിരുവനന്തപുരം: 2013 ല്‍ ആംആദ്മിയില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന ഷീലാ ദീക്ഷിതിനെ 2014 മാര്‍ച്ചിലാണ് കേരള ഗവര്‍ണ്ണറായി നിയമിക്കുന്നത്. കേരളത്തിന്‍റെ ഇരുപതാമത് ഗവര്‍ണ്ണറായി ചുമതലേയറ്റ ഷീലാ ദീക്ഷിതിന് വളരെ ചെറിയ കാലയളവ് മാത്രമാണ് സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുള്ളു. അഞ്ച് മാസം മാത്രമാണ് അവര്‍ ഗവര്‍ണ്ണര്‍ പദവയില്‍ ഇരുന്നത്. സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിക്കാത്ത ഗവര്‍ണ്ണര്‍ കൂടിയാണ് ഷീലാ ദീക്ഷിത്ത്.
2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം യുപിഎ സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് 2014 ആഗസ്റ്റ് 26 ന് കേരള ഗവര്‍ണ്ണര്‍ സ്ഥാനം ഷീലാ ദീക്ഷിത്ത് രാജിവെച്ചത്. എംജി സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എവി ജോർജിനെ പിരിച്ചുവിട്ടതാണ് ഗവര്‍ണ്ണര്‍ എന്ന നിലയില്‍ ഷീലാ ദിക്ഷിത്ത് സ്വീകരിച്ച സുപ്രധാനമായ നടപടി. സർവ കലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ഒരു വൈസ് ചാൻസിലറെ പിരിച്ചുവിട്ട ഗവർണറാണ് ഷീല ദീക്ഷിത്ത്.

വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള ബയോഡേറ്റയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു എന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍ക്കെതിരായ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ വിസിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു. മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി കൂടി അനുകൂല തീരുമാനം എടുത്തതോടെ രാജിവയ്ക്കാന്‍ അവസരം നല്‍കണമെന്ന ജോര്‍ജ്ജിന്‍റെ അപേക്ഷ തള്ളി വിസി പദവിയില്‍ നിന്ന് ഷീലാ ദീക്ഷിത്ത് അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നു.












Click it and Unblock the Notifications