കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രാണി അതിമോഹമുള്ള സ്ത്രീയായിരുനെന്ന് പീറ്റര്‍ മുഖര്‍ജി

Google Oneindia Malayalam News

മുംബൈ: ഷീനാ ബോറ കേസില്‍ പുതിയ ട്വിസ്റ്റ്. അതിമോഹമുള്ള സ്ത്രീയായിരുന്നു തന്റെ ഭാര്യ ഇന്ദ്രാണിയെന്ന് മാധ്യമ വ്യവസായി പീറ്റര്‍ മുഖര്‍ജി. വ്യക്തിപരമായ ഉയര്‍ച്ചയ്ക്കായ് മക്കളെ പോലും ബലികൊടുക്കാന്‍ ഇന്ദ്രാണി മടിച്ചിരുന്നില്ലെന്നും പീറ്റര്‍ ഫറയുന്നു. ഷീന ബോറ കേസില്‍ ഉള്‍പെട്ട് ജയിലില്‍ കഴിയുകയാണ് അദ്ദേഹം.

പീറ്ററിന്റെ അഭിഭാഷകന്‍ തയ്യാറാക്കിയ ജാമ്യ ഹര്‍ജിയിലാണ് ഈ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഷീന ബോറയെ കൊലപെടുത്തിയതുകൊണ്ട് പീറ്ററിന് നേട്ടങ്ങലൊന്നും ഉണ്ടായിട്ടില്ല. ഷീന ഇന്ദ്രാണിയുടെ മകളായിരുന്നു എന്ന് പീറ്ററിന് അറിയാമായിരുന്നില്ല. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്ന പീറ്റര്‍ മുഖര്‍ജിക്ക് ഹീന ഭൂതകാലമുള്ള ഒരു സ്ത്രീയോടൊത്ത് ഗൂഡാലോചന നടത്തേണ്ട ആവശ്യമുല്ലെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

Indrani and Peter Mukharjea

32 പേജുള്ള ഹര്‍ജിയാണ് പീറ്ററിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ഇന്ദ്രാണി മുഗര്‍ജി ആഗസ്ത് മുതല്‍ ജയിലിലായിരുന്നു. എന്നാല്‍ ഷീനയെ കൊന്നതിനെ പറ്റി പീറ്റര്‍ മുഖര്‍ജിക്ക് അറിയാമായിരുന്നു എന്ന് സിബിഐക്ക് ബോധ്യപെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഇന്ദ്രാണി മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഷീന ബോറയെ കൊലപ്പെടുത്തി മറവു ചെയ്തു എന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഇന്ദ്രാണിയുടെ ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ രവി എന്നിവര്‍ ചേര്‍ന്നാണ് 24കാരിയയാ ഷീനയെ കൊലപ്പെടുത്തിയത് എന്നായിരുന്നു സിബിഐ കണ്ടെത്തിയത്.

English summary
In a shocking twist in the Sheena Bora murder case, former media honcho Peter Mukerjea accused his wife Indrani of being a highly ambitious woman, who was willing to sacrifice and give up her own children, to achieve her ambitions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X