ഷീന ബോറ കൊലക്കേസ്; സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി അറസ്റ്റില്‍
മുംബൈ: ഷീന ബോറ കൊലക്കേസില്‍ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവും സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒയുമായ പീറ്റര്‍ മുഖര്‍ജിയെ സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്. ഇന്ദ്രാണി മുഖര്‍ജിയുടെ രണ്ടാം ഭര്‍ത്താവാണ് പീറ്റര്‍ മുഖര്‍ജി. ഇവരുടെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി എന്നിവരും കേസിലെ പ്രതികളാണ്.
തെളിവു നശിപ്പിക്കാന്‍ കുട്ടുനിന്നെന്ന കുറ്റത്തിനാണ് പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. പീറ്റര്‍ മുഖര്‍ജിക്കൊപ്പം ഇയാളുടെ മകനും ഷീനയുടെ കാമുകനുമായിരുന്ന രാഹുലിനെ സബിഐ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരുന്നു. രാഹുലിനെ കേസെടുക്കാതെ വിട്ട സിബിഐ പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷീന തന്റെ സഹോദരിയാണെന്നാണ് പീറ്റര്‍ മുഖര്‍ജിയോട് ഇന്ദ്രാണി പറഞ്ഞിരുന്നത്. ഷീനയും രാഹുലും പ്രണയത്തിലായതാണ് കൊലപാതകത്തിനിടയാക്കിയതും. രാഹുലുമായുള്ള പ്രണയം ഒഴിവാക്കണമെന്ന് ഇന്ദ്രാണി ഷീനയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഷീന അതിനു തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഡ്രൈവറുടെയും രണ്ടാം ഭര്‍ത്താവിന്റെയും സഹായത്തോടെ ഷീനയെ കൊലപ്പെടുത്തുകയായിരുന്നു.
2012 ഏപ്രിലിലാണ് ഷീന ബോറയെ കൊലപ്പെടുത്തുന്നത്. മകള്‍ വിദേശത്തേക്കു പോയെന്നായിരുന്നു ഇന്ദ്രാണി പലരോടും പറഞ്ഞിരുന്നതെങ്കിലും അടുത്തിടെ പോലീസ് സ്റ്റേഷനിലെത്തിയ ഒരു അജ്ഞാത ഫോണ്‍കോള്‍ സന്ദേശത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സത്യം പുറത്തുവരുന്നത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications