കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീന ബോറ കൊലക്കേസ്; സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഷീന ബോറ കൊലക്കേസില്‍ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവും സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒയുമായ പീറ്റര്‍ മുഖര്‍ജിയെ സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്. ഇന്ദ്രാണി മുഖര്‍ജിയുടെ രണ്ടാം ഭര്‍ത്താവാണ് പീറ്റര്‍ മുഖര്‍ജി. ഇവരുടെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി എന്നിവരും കേസിലെ പ്രതികളാണ്.

തെളിവു നശിപ്പിക്കാന്‍ കുട്ടുനിന്നെന്ന കുറ്റത്തിനാണ് പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. പീറ്റര്‍ മുഖര്‍ജിക്കൊപ്പം ഇയാളുടെ മകനും ഷീനയുടെ കാമുകനുമായിരുന്ന രാഹുലിനെ സബിഐ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരുന്നു. രാഹുലിനെ കേസെടുക്കാതെ വിട്ട സിബിഐ പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

peter

ഷീന തന്റെ സഹോദരിയാണെന്നാണ് പീറ്റര്‍ മുഖര്‍ജിയോട് ഇന്ദ്രാണി പറഞ്ഞിരുന്നത്. ഷീനയും രാഹുലും പ്രണയത്തിലായതാണ് കൊലപാതകത്തിനിടയാക്കിയതും. രാഹുലുമായുള്ള പ്രണയം ഒഴിവാക്കണമെന്ന് ഇന്ദ്രാണി ഷീനയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഷീന അതിനു തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഡ്രൈവറുടെയും രണ്ടാം ഭര്‍ത്താവിന്റെയും സഹായത്തോടെ ഷീനയെ കൊലപ്പെടുത്തുകയായിരുന്നു.

2012 ഏപ്രിലിലാണ് ഷീന ബോറയെ കൊലപ്പെടുത്തുന്നത്. മകള്‍ വിദേശത്തേക്കു പോയെന്നായിരുന്നു ഇന്ദ്രാണി പലരോടും പറഞ്ഞിരുന്നതെങ്കിലും അടുത്തിടെ പോലീസ് സ്‌റ്റേഷനിലെത്തിയ ഒരു അജ്ഞാത ഫോണ്‍കോള്‍ സന്ദേശത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സത്യം പുറത്തുവരുന്നത്.

English summary
Sheena Bora murder case; Peter Mukerjea arrested by CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X