ഷീന ബോറ കൊലക്കേസ്; പിതാവിനെതിരെ തെളിവുകളുമായി മകന് രാഹുല്‍
മുംബൈ: ഷീന ബോറ കൊലക്കേസ് പ്രതികള്‍ക്കെതിരായ തെളിവുകള്‍ ഷീനയുടെ കാമുകന് രാഹുല്‍ മുഖര്‍ജി സിബിഐയ്ക്ക് കൈമാറി. വ്യാഴാഴ്ച അറസ്റ്റിലായ പീറ്റര്‍ മുഖര്‍ജിയുടെ മകനാണ് രാഹുല്‍. ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജി, ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന, മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ഷീന നേരത്തെ അമ്മയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച രേഖകളാണ് സിബിഐയ്ക്ക് കൈമാറിയിരിക്കുന്നതെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് രാഹുല്‍. രാഹുലിന്റെ കൈയ്യില്‍ ഷീന പ്രധാനപ്പെട്ട രേഖകള്‍ കൈമാറിയിരുന്നു. ചില സ്വത്തുക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകളാണ് ഇവ.

തന്റെ കൈയ്യിലുള്ള സ്വത്തുക്കള്‍ വിട്ടുതരില്ലെന്ന് ഷീന അമ്മയെ അറിയിച്ചിരുന്നു. കൂടാതെ തനിക്കെതിരെ നീങ്ങിയാല്‍ താന്‍ ഇന്ദ്രാണിയുടെ മകളാണെന്ന് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഷീന സഹോദരിയാണെന്നായിരുന്നു ഇന്ദ്രാണി മൂന്നാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നത്.
ഷീന ഇന്ദ്രാണിയുടെ മകളാണെന്ന് തെളിയിക്കുന്ന രേഖകള്‍ രാഹുല്‍ സിബിഐയ്ക്ക് കൈമാറിയവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. രാഹുലിന്റെ പിതാവും സ്റ്റാര്‍ ഇന്ത്യയുടെ മുന്‍ മേധാവിയുമായ പീറ്റര്‍ മുഖര്‍ജിക്കെതിരായ തെളിവുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പീറ്ററിന്റെ സ്വത്തുക്കള്‍ രാഹുലിനും ഷീനയ്ക്കുമായി നല്കേണ്ടിവരുമോ എന്ന ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications