ഷീന ബോറയുടെ രാജിക്കത്ത് അയച്ചത് സഹോദരന്; കൊലപാതകത്തില്‍ ദുരൂഹത ഏറുന്നു
മുംബൈ: വിവാദമായ ഷീന ബോറ കൊലക്കേസില്‍ ഓരോ ദിവസം കഴിയുന്തോറും ദുരൂഹത ഏറിവരുന്നു. സഹോദരി ഷീനയുടെ കൊലപാതകവിവരം ഞെട്ടിച്ചെന്ന് കാട്ടി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ ഇന്ദ്രാണി മുഖര്‍ജിയുടെ മകന് മിഖായേലിന് കൊലപാതകത്തെ കുറിച്ച് മുന്‍പ് തന്നെ സൂചന ലഭിച്ചിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ദ്രാണി മുഖര്‍ജി വന്‍ തുക പ്രതിഫലം വാഗ്ദാനം ചെയ്ത് മിഖായേലിനെ തനിക്ക് അനുകൂലമായി നിര്‍ത്തുകയായിരുന്നു ഇതുവരെയെന്ന് ഇവരുടെ ഒരു ബന്ധുവും പറയുന്നത്. ഷീന ജോലി ചെയ്തിരുന്ന മെട്രോ വണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് ഷീനയുടെ മരണശേഷം രാജിക്കത്ത് അയച്ചത് മിഖായേല്‍ ആണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഷീനയുടെ ഫേസ്ബുക്ക് ഇമെയില്‍ പാസ് വേര്‍ഡുകള്‍ മിഖായേലിന് അറിയാമായിരുന്നു. മെയില്‍ വഴിയാണ് രാജിക്കത്ത് അയച്ചത്. കൂടാതെ ഷീനയുടെ ഫേസ്ബുക്ക് അക്കൗണ്ടും മിഖായേല്‍ ഉപയോഗിച്ചിരുന്നു. ഇന്ദ്രാണി മുഖര്‍ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് മിഖായേല്‍ ഇക്കാര്യം ചെയ്തിരുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
മാസം 12,000 രൂപ മിഖായേലിന് ഇന്ദ്രാണി പോക്കറ്റ് മണിയായി നല്കാറുണ്ടായിരുന്നു. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പോക്കറ്റ് മണി നല്‍കില്ലെന്ന് ഇന്ദ്രാണി ഭീഷണിപ്പെടുത്തി. മാത്രമല്ല, സഹോദരിയുടെ കാര്യത്തെക്കുറിച്ച് പുറത്തുപറയാതിരിക്കാന്‍ വലിയൊരു തുക ഇന്ദ്രാണി മിഖായേലിന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നത്രേ.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications