കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീന ബോറയെ ഇന്ദ്രാണി വധിച്ചത് എന്തിനെന്ന് ഡ്രൈവര്‍ വെളിപ്പെടുത്തി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മകള്‍ ഷീന ബോറയെ അമ്മ ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തിയത് എന്തിനാണെന്ന് ഡ്രൈവര്‍ പോലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തനിക്ക് സ്വന്തമായി ഫ് ളാറ്റ് വാങ്ങി നല്‍കണമെന്നും ഇല്ലെങ്കില്‍ പല രഹസ്യങ്ങളും വെളിപ്പെടുത്തുമെന്നും ഷീന ഇന്ദ്രാണിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് ഡ്രൈവര്‍ ശ്യാംവര്‍ റായി വെളിപ്പെടുത്തി.

മകള്‍ ഷീനയെക്കുറിച്ചും മകന്‍ മിഖായേലിനെക്കുറിച്ചും ഇന്ദ്രാണി തന്റെ മൂന്നാം ഭര്‍ത്താവും സ്റ്റാര്‍ ടി.വി മുന്‍ മേധാവിയുമായ പീറ്റര്‍ മുഖര്‍ജിയോട് കള്ളമാണ് പറഞ്ഞിരുന്നത്. ഷീനയും മിഖായേലും സഹോദരങ്ങളാണെന്ന് ധരിപ്പിച്ചായിരുന്നു ഇന്ദ്രാണിയുടെ വിവാഹം. അതുകൊണ്ടുതന്നെ ഷീന അക്കാര്യം വെളിപ്പെടുത്തുമെന്ന് ഇന്ദ്രാണി ഭയന്നു.

indrani-mukherje

ഷീനയെ കൊലപ്പെടുത്തുമ്പോഴും ശേഷവും ഇന്ദ്രാണി രോഷാകുലയായിരുന്നതായി ഡ്രൈവര്‍ പറഞ്ഞു. കൊലയ്ക്കുശേഷം 'ഇനി നീ ബാന്ദ്രയിലെ മൂന്നു ബെഡ്‌റൂം ഫ് ളാറ്റ് എടുത്തോ' എന്നും ഇന്ദ്രാണി രോഷാകുലയായി പറഞ്ഞു. ശ്യാവര്‍ റായിയുടെ വെളിപ്പെടുത്തില്‍ ഷീന ബോറ കേസില്‍ നിര്‍ണായകമായിരിക്കുകയാണ്.

കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക സംഘം ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചുവരികയാണ്. ഷീനയോട് ഇന്ദ്രാണിക്കുണ്ടായിരുന്ന വെറുപ്പിന്റെ തെളിവുകള്‍ സംഘം ശേഖരിച്ചുകഴിഞ്ഞു. നേരത്തെ കണ്ടെത്തിയ മൃതദേഹം ഷീനയുടേത് ആണെന്ന് തെളിയുകകൂടി ചെയ്തതോടെ കേസില്‍ കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്

English summary
driver revealed Sheena bora murder, Sheena bora killed by Indrani Mukherjea for flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X