Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാനച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് ഇന്ദ്രാണി മുഖര്‍ജി

മുംബൈ: കുട്ടിക്കാലത്ത് ഇന്ദ്രാണി മുഖര്‍ജിയെ രണ്ടാനച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചരുന്നതായി വെളിപ്പെടുത്തല്‍. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ന്യൂസ് എക്‌സ് മുന്‍ സി ഇ ഓയുമായ വിര്‍ സാംഗ്‌വിയാണ് ഇക്കാര്യം ഇക്കാര്യം പറഞ്ഞത്. അമ്മയുടെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ഇന്ദ്രാണി തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് വിര്‍ സാംഗ്‌വി പറയുന്നത്. ഷീന ബൊറ കൊലക്കേസില്‍ പോലീസ് കസ്റ്റഡിയിലാണ് ഇന്ദ്രാണി മുഖര്‍ജി ഇപ്പോള്‍.

ഇന്ദ്രാണി മുഖര്‍ജി വളരെ ചെറുപ്പമായിരിക്കുമ്പോഴാണത്രെ അച്ഛന്‍ വീടുവിട്ട് പോയത്. ഇന്ദ്രാണി പിന്നീട് അച്ഛനെ കണ്ടിട്ടില്ല. അമ്മയാകട്ടെ ഭര്‍ത്താവിന്റെ അനുജനെ വിവാഹം ചെയ്തു. ഇദ്ദേഹവുമായി ഒത്തുപോകാന്‍ ഇന്ദ്രാണിക്ക് കഴിഞ്ഞിരുന്നില്ല. രണ്ടാനച്ഛന്‍ പല തവണ ഇന്ദ്രാണിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു - വിര്‍ സാംഗ്‌വി ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

sheena-indranea

അമ്മ പോലും കൂടെ നില്‍ക്കാതായതോടെയാണ് ഇന്ദ്രാണി ചെറുപ്പത്തില്‍ തന്നെ വീടുവിട്ടത്. കൊല്‍ക്കത്തയിലെത്തിയ ഇന്ദ്രാണി അവിടെ വെച്ചാണ് ഖന്നയെ കണ്ടുമുട്ടിയതത്രെ. വളരെ വ്യത്യസ്തയായ സ്ത്രീയായിരുന്നു ഇന്ദ്രാണി. ആസാമിലെ ഒരു വലിയ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നാണ് അവര്‍ പറഞ്ഞത്. ആസാമില്‍ അവര്‍ക്ക് തോട്ടങ്ങളും മറ്റും ഉണ്ടായിരുന്നത്രെ.

ഇന്ദ്രാണി മുഖര്‍ജി പറഞ്ഞ പല കാര്യങ്ങളെപ്പറ്റിയും തനിക്ക് ഇപ്പോള്‍ സംശയം തോന്നുന്നുണ്ട് എന്നും വിര്‍ സാംഗ്‌വി പറഞ്ഞു. മകളായ ഷിന ബൊറയെ കൊലപ്പെടുത്തിയ കേസിലാണ് സ്റ്റാര്‍ ഇന്ത്യ മുന്‍ സി ഇ ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയായ ഇന്ദ്രാണി മുഖര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരിയാണ് എന്നാണ് ഇതുവരെ എല്ലാവരും വിശ്വസിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+