ഇന്ദ്രാണി ഭാര്യയല്ലെന്ന് ദാസ്, ശരിക്കും ഇന്ദ്രാണി മുഖര്‍ജിക്ക് എത്ര ഭര്‍ത്താക്കന്മാരാണ്?

ദില്ലി: വിവാദമായ ഷീന ബൊറ കൊലക്കേസില്‍ നിഗമനത്തിലെത്താനാകാതെ പോലീസ് കുഴയുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഇന്ദ്രാണി മുഖര്‍ജിയും സഹായിയും പിടിയിലായിട്ടും ഇവര്‍ കുറ്റം സമ്മതിക്കാത്തതാണ് പോലീസിനെ വലയ്ക്കുന്നത്. അതിനിടെ ഇന്ദ്രാണി മുഖര്‍ജിയെ താന്‍ വിവാഹം ചെയ്തിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സിദ്ധാര്‍ഥ് ദാസ് രംഗത്തെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട ഷീന ബൊറ, ഇന്ദ്രാണി മുഖര്‍ജിക്ക് ആദ്യ ഭര്‍ത്താവായ സിദ്ധാര്‍ഥ് ദാസില്‍ ഉണ്ടായ മകളാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശരിക്കും ഇന്ദ്രാണി ആരെയൊക്കെയാണ് വിവാഹം ചെയ്തിട്ടുള്ളത്. സിദ്ധാര്‍ഥ് ദാസും ഇന്ദ്രാണിയും തമ്മിലുള്ള ബന്ധം എന്തായിരുന്നു. ചോദ്യങ്ങള്‍ ഒരുപാടുണ്ട്. ഉത്തരങ്ങള്‍ ദാസ് തന്നെ പറയുന്നു. കാണൂ...

ഷീനയും മിഖായേലും മക്കള്‍

ഷീനയും മിഖായേലും മക്കള്‍

മിഖായേലും കൊല്ലപ്പെട്ട ഷീന ബൊറയും തനിക്ക് ഇന്ദ്രാണിയില്‍ ഉണ്ടായ മക്കളാണ് എന്ന കാര്യം സിദ്ധാര്‍ഥ് ദാസ് നിഷേധിക്കുന്നില്ല. എന്നാല്‍ ഇന്ദ്രാണി മുഖര്‍ജിയെ താന്‍ വിവാഹം കഴിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണ്.

ആദ്യം കണ്ടത് ഗുവാഹത്തിയില്‍

ആദ്യം കണ്ടത് ഗുവാഹത്തിയില്‍

ആസാമിലെ ഗുവാഹത്തിയില്‍ വെച്ചാണ് താന്‍ ഇന്ദ്രാണി മുഖര്‍ജിയെ ആദ്യം കാണുന്നത്. പരിചയം താമസിയാതെ പ്രണയമായി. ഇന്ദ്രാണിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് തങ്ങള്‍ അക്കാലത്ത് കഴിഞ്ഞത്. അവിടെ വെച്ച് രണ്ട് മക്കളും ഉണ്ടായി.

ഷീനയാണ് മൂത്തത്

ഷീനയാണ് മൂത്തത്

കൊല്ലപ്പെട്ട ഷീന ബൊറയാണ് ഇവരില്‍ മൂത്ത കുട്ടി. 1987 ലാണ് ഷീന ജനിച്ചത്. തൊട്ടടുത്ത വര്‍ഷം മിഖായേലും ജനിച്ചു. അതിനും 10 വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് തങ്ങള്‍ പിരിഞ്ഞത്

ദാസ് പറയുന്നത് ശരിയാകുന്നില്ലല്ലോ

ദാസ് പറയുന്നത് ശരിയാകുന്നില്ലല്ലോ

1993 ലാണ് ഇന്ദ്രാണി മുഖര്‍ജി സഞ്ജയ് ഖന്നയെ വിവാഹം കഴിക്കുന്നത്. പക്ഷേ സിദ്ധാര്‍ഥ് ദാസ് പറയുന്നത് പ്രകാരം 1999 വരെ ഇന്ദ്രാണി മുഖര്‍ജി സിദ്ധാര്‍ഥ് ദാസിനൊപ്പം ഉണ്ട്. 2002 ലാണ് ഇന്ദ്രാണി മുഖര്‍ജി സഞ്ജയ് ഖന്നയുമായുള്ള വിവാഹ ബന്ധം പിരിയുന്നത്.

ആ ബന്ധത്തില്‍ ഒരു മകള്‍

ആ ബന്ധത്തില്‍ ഒരു മകള്‍

സഞ്ജയ് ഖന്നയുമായുള്ള ബന്ധത്തിലുള്ളതാണ് വിധീ എന്ന മകള്‍. സഞ്ജയ് ഖന്നയുമായി പിരിഞ്ഞ ഇന്ദ്രാണിക്കൊപ്പം പോകുകയായിരുന്നു. വിധീ ഖന്ന മുഖര്‍ജിയായി മാറി ഇന്ദാരണി - പീറ്റര്‍ മുഖര്‍ജി എന്നിവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

2002ല്‍ തന്നെ പീറ്റര്‍ മുഖര്‍ജിക്കൊപ്പം

2002ല്‍ തന്നെ പീറ്റര്‍ മുഖര്‍ജിക്കൊപ്പം

സഞ്ജയ് ഖന്നയുമായി പിരിഞ്ഞ 2002 ല്‍ തന്നെയാണ് ഇന്ദ്രാണി മുഖര്‍ജി സ്റ്റാര്‍ ഇന്ത്യയുടെ സി ഇ ഓ ആയ പീറ്റര്‍ മുഖര്‍ജിയെ വിവാഹം കഴിക്കുന്നത്. ഇദ്ദേഹത്തിനൊപ്പമാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. ഈ ബന്ധത്തില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് മക്കളില്ല

അപ്പോള്‍ ആരാണ് ആ ചെറിയച്ഛന്‍

അപ്പോള്‍ ആരാണ് ആ ചെറിയച്ഛന്‍

അച്ഛന്‍ പിരിഞ്ഞുപോയ ശേഷം ചെറിയച്ഛന്‍ ഇന്ദ്രാണി മുഖര്‍ജിയെ പീഡിപ്പിച്ചു എന്നും അതില്‍ ഉണ്ടായ മകളാണ് ഷീന ബൊറ എന്നും ചില ആസാമീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എങ്കില്‍ ആരാണ് അയാള്‍. അങ്ങനെ ഒരാളെ പറ്റി പോലീസും ഒന്നും പുറത്തുപറഞ്ഞിട്ടില്ല.

രണ്ട് വിവാഹങ്ങള്‍

രണ്ട് വിവാഹങ്ങള്‍

ഇന്ദ്രാണി മുഖര്‍ജി മൂന്ന് വിവാഹം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആദ്യ പങ്കാളിയായ സിദ്ധാര്‍ഥ് ദാസ് ഇത് നിഷേധിച്ചതോടെ ഇന്ദ്രാണി രണ്ട് തവണ മാത്രമേ വിവാഹം ചെയ്തിട്ടുള്ളൂ എന്ന കാര്യം വ്യക്തമാകുകയാണ്. മൂന്ന് ബന്ധത്തിലായി ഇവര്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്.

 ഇന്ദ്രാണി അപ്രത്യക്ഷയാകുന്നു

ഇന്ദ്രാണി അപ്രത്യക്ഷയാകുന്നു

ഷില്ലോങില്‍ കുറച്ച് ജോലികള്‍ ഉണ്ട് എന്ന് പറഞ്ഞ് ഇന്ദ്രാണി പോകുകയായിരുന്നു എന്ന് ദാസ് പറയുന്നു. എന്നാല്‍ ഇന്ദ്രാണി പിന്നീട് തിരിച്ചുവന്നില്ല. 1999 ലായിരുന്നു ഇത്. ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഇന്ദ്രാണിയുടെ വീട്ടുകാര്‍ തന്നെ തടഞ്ഞു. എന്നാല്‍ ഇന്ദ്രാണി അന്ന് എവിടേക്കാണ് പോയത്.

താനും വേറെ ജീവിതത്തിലേക്ക്

താനും വേറെ ജീവിതത്തിലേക്ക്

പതിയെ ഇന്ദ്രാണിയെ മറന്ന് താന്‍ വേറെ ജീവിതത്തിലേക്ക് തിരിഞ്ഞു. താന്‍ വേറെ വിവാഹം കഴിച്ച കാര്യം ഇന്ദ്രാണിയെ അറിയിച്ചിരുന്നതായും ദാസ് പറയുന്നു. എന്നാല്‍ മകളുടെ മരണവിവരം ദാസ് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണ്.

Read in English: 'I never married Indrani'
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+