കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസ്; എന്‍ഐഎക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
NIAക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു | Oneindia Malayalam

ദില്ലി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഷെഫിന്‍ ജഹാന്‍ പിന്‍വലിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് ഹാദിയ കേസില്‍ തെളിവ് ലഭിച്ചില്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു.

19

തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയാണെന്ന് എന്‍ഐഎയും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഐഎക്കെതിരെ നല്‍കിയ ഹര്‍ജി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ പിന്‍വലിച്ചത്.

എന്‍ഐഎ ഉദ്യോഗസ്ഥന്‍ വിക്രമന് എതിരെയായിരുന്നു ഷെഫിന്‍ ജഹാന്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഹാദിയ കേസില്‍ എന്‍ഐഎ മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് എന്‍ഐഎക്ക് മടക്കി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

കോണ്‍ഗ്രസില്‍ കൂട്ടപ്പുറത്താക്കല്‍; മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഔട്ട്, രാഹുല്‍ നീക്കം ഞെട്ടിച്ചുകോണ്‍ഗ്രസില്‍ കൂട്ടപ്പുറത്താക്കല്‍; മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഔട്ട്, രാഹുല്‍ നീക്കം ഞെട്ടിച്ചു

ഷെഫിന്‍ ജഹാന്‍-ഹാദിയ വിവാഹത്തില്‍ ലൗവ് ജിഹാദ് ഇല്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഇനി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കില്ലെന്നും എന്‍ഐഎ അറിയിച്ചു. ഹാദിയ വിവാഹം നേരത്തെ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഐഎയുടെ പിന്‍മാറ്റം.

ഹാദിയ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നോ, രാജ്യവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിച്ചോ എന്നീ കാര്യങ്ങളാണ് എന്‍ഐഎ പരിശോധിച്ചത്. എന്നാല്‍ അത്തരത്തില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല.

ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഇത് ചോദ്യം ചെയ്ത് ഷെഫിന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിവാഹം സാധുവാണെന്ന് കോടതി കണ്ടെത്തി. ഇപ്പോള്‍ ഇരവരും ഒരുമിച്ചാണ് ജീവിക്കുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞദിവസം ദമ്പതികള്‍ക്ക് ലഭിച്ചിരുന്നു.

English summary
Hadiya case: Shefin Jahan withdraw case against NIA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X