കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബിന്റെ ചാനൽ റിപ്പോർട്ടറെ കണ്ടം വഴി ഓടിച്ച് ഷെഹ്ല റാഷിദ്.. കയ്യടിച്ച് സദസ്സും സോഷ്യൽ മീഡിയയും

  • By Anamika
Google Oneindia Malayalam News

ദില്ലി: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി സംഘപരിവാറിന് വിടുപണി ചെയ്യുന്ന ചാനലാണ് എന്നത് ഒരു രഹസ്യമേ അല്ല. സംഘി അജണ്ടകളെ എതിര്‍ക്കുന്നവരെ അര്‍ണബും റിപ്പബ്ലിക്കും ക്രൂരമായി ആക്രമിക്കാറാണ് പതിവ്. സംഘിവിരുദ്ധമായ നിലപാടുകളെടുത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വാര്‍ത്ത ഈ ചാനല്‍ കൈകാര്യം ചെയ്തതും അത്തരത്തിലായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയില്‍ നിന്നും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറെ ഇറക്കിവിട്ട് കയ്യടി നേടുകയാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റാഷിദ്. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡണ്ട് ആണ് ഷെഹ്‌ല.

ജയിലിനകത്ത് കിടന്ന് ദിലീപ് പടയ്ക്കൊരുങ്ങുന്നോ? അഴിക്കുള്ളിൽ ഫോൺ എത്തിച്ചു? പാര പണിതവർ ഭയക്കണം!ജയിലിനകത്ത് കിടന്ന് ദിലീപ് പടയ്ക്കൊരുങ്ങുന്നോ? അഴിക്കുള്ളിൽ ഫോൺ എത്തിച്ചു? പാര പണിതവർ ഭയക്കണം!

shehla rashid

മോഹൻലാലും മമ്മൂട്ടിയും ദിലീപിനെ കാണാൻ വന്നില്ല.. ആലുവ ജയിലിൽ എത്തിയത് ഒരു അപ്രതീക്ഷിത അതിഥി!മോഹൻലാലും മമ്മൂട്ടിയും ദിലീപിനെ കാണാൻ വന്നില്ല.. ആലുവ ജയിലിൽ എത്തിയത് ഒരു അപ്രതീക്ഷിത അതിഥി!

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷെഹ്‌ല. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക്കിന്റെ റിപ്പോര്‍ട്ടര്‍ ഷെഹ്‌ലയ്ക്ക് നേരെ മൈക്ക് നീട്ടി. എന്നാല്‍ തനിക്ക് നേരെ മൈക്ക് നീട്ടേണ്ടെന്ന് കയര്‍ത്ത ഷെഹ്‌ല റിപ്പോര്‍ട്ടറോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതക വാര്‍ത്ത മൂടിവെയ്ക്കുന്ന ചാനലിനെ ഇവിടെ ആവശ്യമില്ലെന്നും ഷെഹ്‌ല വ്യക്തമാക്കി. ചാനലിന് പണം നല്‍കുന്ന ബിജെപി എംപിയുടെ ഉത്തരവ് പ്രകാരമാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിക്കുന്നതിനെ അപലപിക്കുന്നുവെന്നും ഷെഹ്‌ല റാഷിദ് പറഞ്ഞു. ഷെഹ്‌ലയുടെ വാക്കുകള്‍ സദസ്സും പിന്നാലെ സോഷ്യല്‍ മീഡിയയും കയ്യടികളോടെയാണ് സ്വീകരിച്ചത്.

English summary
Student leader Shehla Rashid against the reporter of Republic TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X