കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മകളെ ഓര്‍ത്ത് അഭിമാനിക്കുക'; സൗരവ് ഗാംഗുലിയോട് ഷെഹ്ല റാഷിദ്, അവള്‍ പറഞ്ഞത് ശരിയായ കാര്യം

Google Oneindia Malayalam News

ദില്ലി: ശരിയായ കാര്യം പറഞ്ഞ മകളെ ഓര്‍ത്ത് അഭിമാനിക്കണമെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയോട് ഷെഹ്‌ല റാഷിദ്. മകള്‍ വളരെ ചെറുപ്പമാണെന്നും രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ലെന്നുമുള്ള സൗരവ് ഗാംഗുലിയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ഷെഹ്ല റാഷിദ്.

പ്രധാനമന്ത്രി നടപ്പാക്കുന്നത് ജനസംഘത്തിന്റെ അജണ്ട; രൂക്ഷ വിമർശനവുമായി ദേവഗൗഡ!പ്രധാനമന്ത്രി നടപ്പാക്കുന്നത് ജനസംഘത്തിന്റെ അജണ്ട; രൂക്ഷ വിമർശനവുമായി ദേവഗൗഡ!

'ശരിയായ കാര്യം പറഞ്ഞ മകളെ ഓര്‍ത്ത് അഭിമാനിക്കൂ. യുവതികള്‍ക്കും മുതിര്‍ന്നവരെ പോലെ രാഷ്ട്രീയ ബോധമുള്ളവരാവാന്‍ അവകാശമുണ്ട്- ഷെഹ്ല റാഷിദ് പറഞ്ഞു.

pic

ഫാസിസ്റ്റ് ഭരണകൂടത്തെ പറ്റി പരാമര്‍ശിക്കുന്ന ഖുഷ്വന്ത് സിങ് എഴുതിയ ദി എന്‍ഡ് ഓഫ് ഇന്ത്യ എന്ന ഒരു പുസ്തകത്തിലെ ഒരു ഭാഗം കഴിഞ്ഞ ദിവസം ഗാംഗുലിയുടെ മകള്‍ സന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സനയുടെ പോസ്റ്റ്.

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പിണറായി, അടിയന്തരാവസ്ഥയിൽ പോലും ഇല്ലാത്ത അമിതാധികാര പ്രവണത!കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പിണറായി, അടിയന്തരാവസ്ഥയിൽ പോലും ഇല്ലാത്ത അമിതാധികാര പ്രവണത!

Recommended Video

cmsvideo
Sourav Ganguly Begs To Keep His Daughter Sana Out Of The Issues | Oneindia Malayalam

എന്നാല്‍ ഇത് വലിയ വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്യുകയും സംഭവത്തില്‍ വിശദീകരണവുമായി ഗാംഗുലി രംഗത്ത് എത്തിയിരുന്നു. വിവാദങ്ങളിലേക്ക് മകളെ വലിച്ചിഴയ്ക്കരുതെന്നും അവള്‍ക്ക് രാഷ്ട്രീയം പറയാനുള്ള പ്രായമായിട്ടില്ലെന്നുമായിരുന്നു ട്വിറ്ററിലൂടേയുള്ള ഗാംഗുലിയുടെ വിശദീകരണം.

English summary
shehla rashid against saurav ganguli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X