കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റ്... ഷെഹല റഷീദിനെതിരെ രാജ്യദ്രോഹത്തിന് കേസ്!

Google Oneindia Malayalam News

ദില്ലി: സാമൂഹ്യ പ്രവര്‍ത്തക ഷെഹല റഷീദിനെതിരെ രാജ്യദ്രോഹത്തിന് കേസ്. കശ്മീര്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് കേസെടുത്തിരിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകനാണ് ഷെഹലക്കെതിരെ പരാതി നല്‍കിയത്.

1

നേരത്തെ കശ്മീര്‍ സര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ഷെഹല സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ പല കാര്യങ്ങളും കശ്മീര്‍ മൂടിവെച്ചിരിക്കുകയാണെന്നും, പ്രശ്‌നങ്ങളില്ലെന്ന് പറയുന്നത് വീഴ്ച്ചകള്‍ മറച്ചുവെക്കാനാണെന്നും ഷെഹല പറഞ്ഞിരുന്നു. ഷെഹലയുടെ ട്വീറ്റുകള്‍ വ്യാജമാണെന്നും, യാതൊരു തെളിവുകളും ഇവര്‍ ഹാജരാക്കിയിട്ടില്ലെന്നും, ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും പരാതിക്കാരന്‍ പറയുന്നു.

അതേസമയം ഷെഹലയുടെ ട്വീറ്റുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തെന്നും, കശ്മീര്‍ വിഷയത്തില്‍ തെളിവായി അവര്‍ ഇതിനെ കാണിച്ചെന്നും പരാതിയില്‍ പറുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഇല്ലാതാക്കിയെന്ന് അഭിഭാഷകന്‍ അലക് അലോക് ശ്രീവാസ്തവ പറയുന്നു. ദില്ലി പോലീസ് ഷെഹലയ്‌ക്കെതിരെ കേസെടുത്തതില്‍ സന്തോഷമുണ്ട്. അവര്‍ വൈകാതെ അറസ്റ്റിലാവും. പരാതിയിലെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ശ്രീവാസ്തവ പറഞ്ഞു.

പരാതിയില്‍ ശ്രീവാസ്തവ ഷെഹലയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. തീര്‍ത്തും ഇല്ലാക്കഥകളാണ്, സൈന്യത്തിനും സര്‍ക്കാരിനുമെതിരെ ഇവര്‍ പുറത്തുവിട്ടത്. മന:പ്പൂര്‍വം ഇവര്‍ രാജ്യത്ത് കലാപം ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു ഷെഹലയുടെ ലക്ഷ്യം. കശ്മീരില്‍ മതസൗഹാര്‍ദം ഇല്ലാതാക്കുക, ശത്രു വളര്‍ത്തുക, രണ്ട് മതവിഭാഗങ്ങളെ തമ്മിലടിക്കുക എന്നിവയാണ് ഷെഹല ലക്ഷ്യമിട്ടതെന്ന് ശ്രീവാസ്തവ ആരോപിക്കുന്നുണ്ട്.

ഭൂമിയില്‍ ഇടിച്ചിറങ്ങി എംഒ, മണിക്കൂറില്‍ 14.9 കിലോ മീറ്റര്‍ വേഗം, പൊട്ടിത്തെറിച്ചത് കരിബീയയയില്‍ഭൂമിയില്‍ ഇടിച്ചിറങ്ങി എംഒ, മണിക്കൂറില്‍ 14.9 കിലോ മീറ്റര്‍ വേഗം, പൊട്ടിത്തെറിച്ചത് കരിബീയയയില്‍

English summary
shehla rashid booked for sedition chargse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X