കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെഹല റാഷിദ് രാഷ്ട്രീയം വിട്ടു; 'കശ്മീരിലെ സാഹചര്യം ദയനീയം', ഷാ ഫൈസല്‍ പാര്‍ട്ടി പിരിച്ചുവിട്ടേക്കും

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതിന് പിന്നാലെ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹലാ റാഷിദ് രാഷ്ട്രീയം അവസാനിപ്പിച്ചു. നേതാക്കള്‍ തടവില്‍ കഴിയുന്ന വേളയില്‍ കശ്മീരിലെ ബ്ലോക്ക് വികസന സമിതികളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ മാര്‍ച്ചില്‍ മുന്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസലിന്റെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു ഷെഹല.

Shehla

കശ്മീരിലെ സാഹചര്യം സമാധാനപരമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമാണ് തിരഞ്ഞെടുപ്പ്. തന്റെ ജനതയെ ക്രൂരമായി അടിച്ചമര്‍ത്തുമ്പോള്‍ ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് ഷെഹല റാഷിദ് വ്യക്തമാക്കി. കശ്മീരില്‍ സൈന്യം ജനങ്ങളെ പീഡിപ്പിക്കുന്നുവെന്ന് നേരത്തെ ഷെഹല റാഷിദ് ആരോപിച്ചിരുന്നു. തുടര്‍ന്ന് അവര്‍ക്കെതിരെ രാജ്യദ്രോഹ കേസ് എടുത്തിരിക്കുകയാണ്. ട്വിറ്ററിലാണ് രാഷ്ട്രീയം വിടുന്ന കാര്യം ഷെഹല പ്രഖ്യാപിച്ചത്.

ബിഎസ്എന്‍എല്‍ അടച്ചുപൂട്ടിയേക്കും; 2 ലക്ഷം ജീവനക്കാരുടെ ഭാവി? കടുംവെട്ടുമായി കേന്ദ്ര സര്‍ക്കാര്‍ബിഎസ്എന്‍എല്‍ അടച്ചുപൂട്ടിയേക്കും; 2 ലക്ഷം ജീവനക്കാരുടെ ഭാവി? കടുംവെട്ടുമായി കേന്ദ്ര സര്‍ക്കാര്‍

ഷാ ഫൈസല്‍ തന്റെ പാര്‍ട്ടി പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം. അദ്ദേഹം ഇപ്പോള്‍ തടവിലാണ്. അടുത്തിടെ പാര്‍ട്ടിയിലെ ചിലര്‍ ഷാ ഫൈസലിനെ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി പിരിച്ചുവിടുന്നത് സംബന്ധിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നുവത്രെ. ശ്രീനഗറിലെ ഷേര്‍ കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഷാ ഫൈസലിനെ പാര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കാന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സബ് ജയിലാക്കി മാറ്റിയിരിക്കകുയാണ് സംസ്ഥാന ഭരണകൂടം.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിക്കാന്‍ ഷാ ഫൈസല്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞാല്‍ കശ്മീരികള്‍ വിഘടനവാദികളായി മാറുമെന്ന് അദ്ദേഹം നേരത്തെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

English summary
Shehla Rashid quits politics, Shah Faesal may be next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X