ജെഎൻയു പ്രതിഷേധം; വിദ്യാർത്ഥികളുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു, വിമർശനവുമായി ഷെഹ്ല റാഷിദ്
ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഫീസ് വർധനയ്ക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ വിമർശനവുമായി ജെഎൻയു യൂണിയൻ മുൻ പ്രസിഡന്റ് ഷെഹ്ല റാഷിദ്. ട്വിറ്ററിലൂടെയാണ് ഷഹ്ല പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുടെ സ്വകാര്യ ഫോട്ടോകൾ ഫേസ്ബുക്കിൽ നിന്നെടുത്ത് സർക്കാരിന്റെ പിന്തുണയോടെയാണ് പ്രചരിക്കുന്നതെന്ന് അവർ ആരോപിച്ചു. ഇത്ര വിലകുറഞ്ഞ തന്ത്രങ്ങൾകൊണ്ടൊന്നും ജെഎൻയു വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് ഷെഹ്ല പറഞ്ഞു. ജെഎൻയുവിലെ സമരം വ്യക്തിയുടെ താത്പര്യത്തിന് വേണ്ടിയല്ലെന്നും സമത്വ ഭാവിയ്ക്ക് വേണ്ടിയാണെന്നും ഷെഹ്ല വ്യക്തമാക്കി.

ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ജെഎൻയു വിഷയം ലോക്സഭയിലും ചർച്ചയായിരുന്നു. പുതുക്കിയ ഹോസ്റ്റൽ ഫീസ് നിലവിൽ വന്നാൽ രാജ്യത്തെ ഏറ്റവും ചെലവേറിയ കേന്ദ്ര സർവകലാശാലകളിലൊന്നായി ജെഎൻയു. മാറുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
As JNU protests intensify, private photos of protesting students are stolen from FB & circulated publicly by govt supporters. But JNU students won't be deterred by these cheap tactics, because it's not about any individual's habits/looks; it's about creating an egalitarian future
— Shehla Rashid شہلا رشید (@Shehla_Rashid) November 19, 2019
സമരത്തെ തുടർന്നു ഫീസിൽ ഇളവു നൽകാൻ സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചെങ്കിലും സ്കോളർഷിപ് ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാർഥികൾക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പകുതിയിലേറെ വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ വാദം.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications