കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീലാ കപൂര്‍ പിന്നീട് ഷീലാ ദീക്ഷിത് ആയി; മരണം വരെ തിളങ്ങിനിന്ന കോണ്‍ഗ്രസ് നേതാവ്

Google Oneindia Malayalam News

ദില്ലി: 1938ല്‍ പഞ്ചാബില്‍ ജനിച്ച ഷീലാ കപൂര്‍, വിനോദ് ദീക്ഷിതിനെ വിവാഹം ചെയ്ത ശേഷമാണ് ഷീലാ ദീക്ഷിത് എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച കോണ്‍ഗ്രസിന്റെ കരുത്തയായ വനിതാ നേതാവണ് ഇവര്‍. ദില്ലിയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന അവരുടെ ഭരണവേളയിലാണ് ദില്ലിയുടെ മഖഛായ മാറിയത്.

Shiela

1998 മുതല്‍ 2013 വരെ 15 വര്‍ഷം ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ വ്യത്യസ്തയാക്കിയത് അവരുടെ കര്‍കശമായ നിലപാടുകള്‍ തന്നെ. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ കോണ്‍ഗ്രസും എഎപിയും കൈകോര്‍ക്കാമെന്ന നിലപാട് സ്വീകരിച്ച കേന്ദ്ര നേതൃത്വത്തോട് നോ എന്ന് പറഞ്ഞു ഷീഷ ദീക്ഷിത്. ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷം ഷീലയുടെ നിലപാടുകള്‍ കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവന്നു. കോണ്‍ഗ്രസിന് ദില്ലിയില്‍ തീരെ തിളങ്ങാന്‍ സാധിക്കാതെ പോയതും ഈ നിലപാട് കൊണ്ടാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

2014ല്‍ അഞ്ചു മാസം കേരള ഗവര്‍ണറായിട്ടുണ്ട് അവര്‍. 2013ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. എഎപി മികച്ച വിജയം നേടി അധികാരത്തിലെത്തിയതോടെ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ ഷീലാ ദീക്ഷിത്തിനെ കേരളാ ഗവര്‍ണറായി നിയോഗിക്കുകയായിരുന്നു. മാര്‍ച്ചില്‍ ഗവര്‍ണറായി എത്തിയ അവര്‍ അതേ വര്‍ഷം ഓഗസ്റ്റില്‍ സ്ഥാനമൊഴിഞ്ഞു.

2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയെങ്കിലും അവര്‍ പിന്നീട് പിന്‍മാറി. ഈ വര്‍ഷം ജനുവരി 10നാണ് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷയായി ഷീലാ ദീക്ഷിതനെ നിമയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കവെയാണ് വിയോഗം.

യോഗിക്ക് മുന്നറിയിപ്പ് നല്‍കി പ്രിയങ്ക; തിരിച്ചുവരും, കോണ്‍ഗ്രസ് 10 ലക്ഷം പ്രഖ്യാപിച്ചുയോഗിക്ക് മുന്നറിയിപ്പ് നല്‍കി പ്രിയങ്ക; തിരിച്ചുവരും, കോണ്‍ഗ്രസ് 10 ലക്ഷം പ്രഖ്യാപിച്ചു

1938ല്‍ പഞ്ചാബിലെ കപുര്‍ത്തലയില്‍ ജനിച്ച ഷീല കപൂര്‍ ദില്ലിയിലാണ് പഠിച്ചത്. ചരിത്രത്തില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്ത അവര്‍ ഉത്തര്‍ പ്രദേശിലെ കന്നൗജ് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചത് 1984-89 കാലത്താണ്. ഇക്കാലത്താണ് അവര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്ര മന്ത്രിയായത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന് ഷീലാ ദീക്ഷിതിനെയും സഹപ്രവര്‍ത്തകരെയും യുപി സര്‍ക്കാര്‍ 1990ല്‍ മൂന്നാഴ്ച ജയിലില്‍ അടച്ചിരുന്നു.

ബംഗാള്‍ മുന്‍ ഗവര്‍ണറും സ്വാതന്ത്ര സമര സേനാനിയുമായ ഉമ ശങ്കര്‍ ദീക്ഷിതിന്റെ മകന്‍ വിനോദ് ദീക്ഷിതിനെയാണ് വിവാഹം കഴിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു വിനോദ് ദീക്ഷിത്. ദില്ലി മുഖ്യമന്ത്രിയായിരിക്കെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച ഷീലാ ദീക്ഷിതിനെതിരെ ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതി ലോകായുക്ത തള്ളിയിരുന്നു. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ദില്ലിയില്‍ ഷീലാ ദീക്ഷിത് സര്‍ക്കാര്‍ ഫ്‌ളാറ്റ് നിര്‍മിച്ചതില്‍ ക്രമവിരുദ്ധ നീക്കം നടന്നുവെന്ന മറ്റൊരു പരാതി ഇതേ ബിജെപി പ്രവര്‍ത്തകന്‍ ഉന്നയിച്ചു. ഈ കേസില്‍ അന്തിമ വിചാരണ ആരംഭിച്ചിട്ടുണ്ട്. 2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി വിവാദത്തിലും ഷീലയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.

English summary
Sheila Dikshit Biography; Here is all about need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X