കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' ഉടന്‍ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ സമരം ആരംഭിക്കണം'; അവസാന നിമിഷത്തിലെ ഷീലാ ദീക്ഷിതിന്‍റെ ആഹ്വാനം

Google Oneindia Malayalam News

ദില്ലി: ജീവിതത്തിന്‍റെ അവസാന നിമിഷവും ഷീല ദീക്ഷിത് ആഹ്വാനം ചെയ്തത് ബിജെപിക്ക് എതിരായ പോരാട്ടത്തിന്. സോനഭദ്രയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാന്‍ അനുവാദം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു സമരം നടത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞുവെച്ച സംഭവത്തില്‍ ബിജെപി ആസ്ഥാനത്തിനു മുന്നില്‍ സമരം ആരംഭിക്കണമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ഷീല നല്‍കിയ അവസാന നിര്‍ദേശം. പ്രിയങ്കയുടെ സമരം ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ ഉടന്‍ തന്നെ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് സമരം ആരംഭിക്കണമെന്നായിരുന്നു ഷീല ദീക്ഷിതിന്‍റെ നിര്‍ദ്ദേശം.

<strong> ഫിറോസേ.... അന്തസ്സില്ലെങ്കിൽ ആദരാഞ്ജലി അർപ്പിക്കാൻ നിൽക്കരുത്: രൂക്ഷ വിമര്‍ശനവുമായി എസ് കെ സജീഷ്</strong> ഫിറോസേ.... അന്തസ്സില്ലെങ്കിൽ ആദരാഞ്ജലി അർപ്പിക്കാൻ നിൽക്കരുത്: രൂക്ഷ വിമര്‍ശനവുമായി എസ് കെ സജീഷ്

പ്രിയങ്കയ്ക്ക് എതിരായ നടപടിയുടെ പശ്ചാത്തലത്തില്‍ ദില്ലി ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ വെള്ളിയാഴ്ച്ച രാവിലെ പ്രതിഷേധം നടത്താന്‍ ഷീല ദീക്ഷിത് ആഹ്വാനം ചെയ്തിരുന്നു. പരിപാടി നടന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനാല്‍ അവര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഷീല ദീക്ഷിതിന്‍റെ അഭാവത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഹാരൂണ്‍ യൂസഫായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

sheila-dikshit

ഇന്നലെ വൈകിട്ട് ദില്ലിയെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ദില്ലും മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണ്ണറുമായി ഷീലാ ദീക്ഷിത് അന്തരിച്ചത്. 1998 മുതല്‍ 2013 വരെയുള്ള കാലത്താണ് മൂന്ന് ടേമുകളിലായി ഷീല ദീക്ഷിത് ദല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു.

2013 ല്‍ ആംആദ്മിയില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന ഷീലാ ദീക്ഷിതിനെ 2014 മാര്‍ച്ചിലാണ് കേരള ഗവര്‍ണ്ണറായി നിയമിക്കുന്നത്. കേരളത്തിന്‍റെ ഇരുപതാമത് ഗവര്‍ണ്ണറായി ചുമതലേയറ്റ ഷീലാ ദീക്ഷിതിന് വളരെ ചെറിയ കാലയളവ് മാത്രമാണ് സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുള്ളു. അഞ്ച് മാസം മാത്രമാണ് അവര്‍ ഗവര്‍ണ്ണര്‍ പദവയില്‍ ഇരുന്നത്. സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിക്കാത്ത ഗവര്‍ണ്ണര്‍ കൂടിയാണ് ഷീലാ ദീക്ഷിത്.

<strong> ജോസിനെ പൂട്ടാന്‍ ജോസഫിന്‍റെ പുതിയ തന്ത്രം; കോട്ടയത്ത് പുതിയ ജില്ലാ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തേക്കും</strong> ജോസിനെ പൂട്ടാന്‍ ജോസഫിന്‍റെ പുതിയ തന്ത്രം; കോട്ടയത്ത് പുതിയ ജില്ലാ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തേക്കും

2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം യുപിഎ സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് 2014 ആഗസ്റ്റ് 26 ന് കേരള ഗവര്‍ണ്ണര്‍ സ്ഥാനം ഷീലാ ദീക്ഷിത്ത് രാജിവെച്ചത്. എംജി സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എവി ജോർജിനെ പിരിച്ചുവിട്ടതാണ് ഗവര്‍ണ്ണര്‍ എന്ന നിലയില്‍ ഷീലാ ദിക്ഷിത്ത് സ്വീകരിച്ച സുപ്രധാനമായ നടപടി

English summary
sheila Dikshit: Her final battle was also against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X