കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ടര്‍ ടാങ്കര്‍ അഴിമതി; ധൈര്യമുണ്ടെങ്കില്‍ ഷീല ദീക്ഷിതിനെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രത്തോട് ആംആദ്മി

Google Oneindia Malayalam News

ദില്ലി: മുന്‍ ദില്ലി മുഖ്യമനത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലൈ ദീക്ഷിതിനെതിരെ ഉയര്‍ന്ന വാട്ടര്‍ ടാങ്കര്‍ അഴിമതി കേസില്‍ ബിജെപിയും ആംആദ്മിയും തമ്മില്‍ വാക്ക് പോര് മുറുകുന്നു. 400 കോടിയുടെ വാട്ടര്‍ ടാങ്കര്‍ അവിമതിയില്‍ ധൈര്യമുണ്ടെങ്കില്‍ ഷീല ദീക്ഷിതിനെ അറസ്റ്റ് ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി കേന്ദ്രത്തെ വെല്ലു വിളിച്ചു.

ബിജെപിയും ആപ്പും പരസ്പരം പോരടിക്കുമ്പോള്‍ തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപമാണ് ഷീല ദീക്ഷിത് ഉന്നയിക്കുന്നത്. ലഫ്്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ഷീലക്കെതിരെ ഉയര്‍ന്ന പരാതിഅന്വേഷണത്തിന് അഴിമതി നിരോധന സെല്ലിന് കൈമാറിയതോടെയാണ് ടാങ്കര്‍ കുംഭകോണം വീണ്ടും ചര്‍ച്ചയായത്.

Sheila Dikshit

ബിജെപി എംഎല്‍എ വിജേന്ദര്‍ ഗുപ്തയുടെ പരാതിയാണ് അന്വേഷണത്തിനായി ഗവര്‍ണര്‍ പോലീസിന് കൈമാറിയത്. അഴിമതി ആരോപണത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് കോണ്‍ഗ്രസ് നേതാവ് രംഗതെത്തുകയും ചെയ്തു. 2008-2011 കാലഘട്ടത്തില്‍ നാന്നൂറോളം വാട്ടര്‍ ടാങ്കറുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകളാണ് വിവാദത്തിന് അടിസ്ഥാനം.

വാട്ടര്‍ ടാങ്ക് അഴിമതിയെ കുറിച്ച് ആദ്യം പരാതി ഉന്നയിച്ചതും അന്വേഷണം നടത്തിയതും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറാണ്. എന്നാല്‍ 11 മാസമായി റിപ്പോര്‍ട്ട് പുഴ്ത്തിവെച്ചിരിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഷീല ദീക്ഷിതിനെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നാണ് ആപ്പ് തിരിച്ചടിക്കുന്നത്.

English summary
Former Delhi chief minister Sheila Dikshit today dismissed as "politically motivated" the allegations linked to an alleged 400-crore water tanker scam, a day after a complaint against her was forwarded by Lieutenant Governor Najeeb Jung for investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X