Get Updates
Get notified of breaking news, exclusive insights, and must-see stories!

'തിരസ്‌കരിക്കപ്പെട്ട ചരക്ക്'; ഷീല ദീക്ഷിതിനെതിരെ അശ്ലീല പരാമര്‍ശവുമായി മുന്‍ ബിഎസ്പി നേതാവ്

ദില്ലി: കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിതിനെതിരെ അശ്ലീല പരാമര്‍ശവുമായി മുന്‍ ബിഎസ്പി നേതാവ്. സ്വാമി പ്രസാദ് മൗര്യയാണ് ഷീല ദീക്ഷിതിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. 'തിരസ്‌കരിക്കപ്പെട്ട ചരക്ക്' എന്നാണ് ഷീല ദീക്ഷിതിനെ സ്വാമി പ്രസാദ് മൗര്യ വിശേഷിപ്പിച്ചത്.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സ്വാമി പ്രസാദ് മൗര്യയുടെ പ്രതികരണം. മായാവതി പാര്‍ട്ടി ടിക്കറ്റ് ലേലത്തിന് വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അടുത്ത കാലത്താണ് മൗര്യ ബിഎസ്പി വിട്ടത്.

Sheila Dikshit

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ഷീല ദീക്ഷിത്. ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന നേതാക്കള്‍ ആദ്യമായല്ല സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്നത്. ബിഎസ്പി നേതാവ് മായാവതിയെ ബിജെപി വൈസ് പ്രസിഡന്റായിരുന്ന ദയാശങ്കര്‍ വേശ്യയോടാണ് ഉപമിച്ചത്.

മൂന്ന് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജിനെ '100ശതമാനം ശുദ്ധ ചരക്ക്' എന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും പുലിവാല് പിടിച്ചിരുന്നു. എന്നാല്‍ അവര്‍ ഗാന്ധിയയും സത്യസന്ധയുമാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് തലയൂരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+