യുപിയില്‍ തോല്‍വി ഉറപ്പിച്ച് കോണ്‍ഗ്രസ്
ലക്നൗ: ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയാക്കിയ ഷീലാ ദീക്ഷിതിനെ യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് വീണ്ടും പരീക്ഷണ രാഷ്ട്രീയത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്സില്‍വെച്ച് ഷീലാ ദീക്ഷിതിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
ജനകീയ പിന്തുണ പൂര്‍ണമായും നഷ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവിനെവെച്ച് കോണ്‍ഗ്രസ് ബലപരീക്ഷണത്തിന് ഒരുങ്ങുന്നത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍, അപ്രതീക്ഷിതമായാണ് ഷീലാ ദീക്ഷിതിന്റെ പേര് ഉയര്‍ന്നുവന്നത്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്ന പ്രശാന്ത് കിഷോര്‍ ആണ് ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചത്. ഉത്തര്‍ പ്രദേശിലെ ബ്രാഹ്മണ സമുദായത്തിന്റെ വോട്ടുബാങ്കാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നത്. നേരത്തെ മായാവതിക്കായിരുന്നു വലിയൊരു ശതമാനം ബ്രാഹ്മണ് വോട്ട് ലഭിച്ചുകൊണ്ടിരുന്നത്.
അതേസമയം, ദില്ലിയില്‍ ഷീലാ ദീക്ഷിതിനെതിരെ അഴിമതിക്കേസ് ബിജെപി പ്രചരണത്തിലെ മുഖ്യ വിഷയമാക്കും. ദില്ലിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ഷീലാ ദീക്ഷിത് ആണെന്ന ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളിക്കളഞ്ഞാണ് കോണ്‍ഗ്രസ് എഴുപത്തിയെട്ടുകാരിയായ ഷീലാ ദീക്ഷിതില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications