കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംആദ്മിയെ കാര്യമായി എടുക്കുന്നില്ല: മുഖ്യമന്ത്രി

Google Oneindia Malayalam News

ദില്ലി: അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് രംഗത്തുവന്ന ആം ആദ്മി പാര്‍ട്ടിയെ കാര്യമായി എടുക്കുന്നില്ലെന്ന് ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്. ആം ആദ്മി പാര്‍ട്ടിയെ മാത്രമല്ല, ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിക്കും ഷീല ദീക്ഷിത് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ആദ്യം തിരഞ്ഞെടുപ്പ് ജയിക്കട്ടെ എന്നിട്ടാവാം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കലൊക്കെ എന്നാണ് നരേന്ദ്ര മോഡിയെക്കുറിച്ച് ഷീല ദീക്ഷിത് പറയുന്നത്.

തലസ്ഥാനത്തെ വികസന പ്രശ്‌നങ്ങളും അഴിമതിയും ഉയര്‍ത്തിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ആം ആദ്മി പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി അഴിച്ചുവിട്ടത്. എന്താണ് നിങ്ങളുടെ നയം? എന്താണ് നിങ്ങളുടെ തത്വശാസ്ത്രം? നിങ്ങള്‍ക്ക് പാരമ്പര്യമുണ്ടോ? എവിടെ നിന്നാണ് നിങ്ങള്‍ വരുന്നത്? - ഇങ്ങനെ പോകുന്നു ആം ആദ്മി പാര്‍ട്ടിയോടുളള ഷീല ദീക്ഷിതിന്റെ ചോദ്യങ്ങള്‍.

sheila dikshit

അണ്ണാ ഹസാരെ എന്ന ഒരാളെ ഉപയോഗിച്ചല്ലേ ആം ആദ്മി പാര്‍ട്ടി ശ്രദ്ധനേടിയത്. എന്നിട്ടിപ്പോള്‍ അണ്ണാ ഹസാരെ എവിടെ? രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല എന്ന് പറഞ്ഞ് ജനപിന്തുണ നേടിയ നിങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ വന്നത് എന്തിനാണ്. എവിടെയാണ് നിങ്ങള്‍ കൊട്ടിഘോഷിച്ച ലോക്പാല്‍ ബില്‍? നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ആര്‍ക്കും പിന്തുണ കൊടുക്കില്ല എന്ന് നിലപാട് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ഷീല ദീക്ഷിതിന്റെ ചോദ്യങ്ങള്‍ ശ്രദ്ധേയമാകുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. തങ്ങള്‍ക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ആര്‍ക്കും പിന്തുണ കൊടുക്കില്ല എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. വേണമെങ്കില്‍ ബി ജെ പിയും കോണ്‍ഗ്രസും പരസ്പരം പിന്തുണക്കട്ടെ എന്നും കെജ്രിവാള്‍ പറയുന്നു.

English summary
Delhi Chief Minister Sheila Dikshit says AAP not a serious party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X