കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ അടുത്ത വെടി പൊട്ടിച്ച് ഷീല ദീക്ഷിത്, കോണ്‍ഗ്രസ് 'കളി' തുടങ്ങി...

ദില്ലി മുന്‍ മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിനെയാണ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യ സാധ്യതകള്‍ പൂര്‍ണ്ണമായും തള്ളിക്കളയാതെ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്റെ പുതിയ പ്രസ്താവനയാണ് കലങ്ങിമറിയുന്ന ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് പിന്മാറാന്‍ തയ്യാറാണെന്നാണ് ഷീല ദീക്ഷിത് പറഞ്ഞത്.ദില്ലി മുന്‍ മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിനെയാണ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ചാല്‍ ഉത്തര്‍പ്രദേശില്‍ വിജയം ഉറപ്പാണെന്ന് അഖിലേഷ് യാദവ് നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ അഖിലേഷിന്റെ പ്രസ്താവനയെ പൂര്‍ണ്ണമായും നിഷേധിച്ച്, സംസ്ഥാനത്ത് ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നാണ് മുലായം പ്രഖ്യാപിച്ചത്. ഇതിന് ശേഷമായിരുന്നു സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നതകള്‍ രൂക്ഷമായതും അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കലും തിരിച്ചെടുക്കലുമെല്ലാം സംഭവിച്ചതും.

പിന്മാറാന്‍ തയ്യാര്‍...

പിന്മാറാന്‍ തയ്യാര്‍...

നിയമാസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച ദിവസമാണ് സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് ഷീല ദീക്ഷിത് പറഞ്ഞത്.

സഖ്യസാധ്യത നിലനിര്‍ത്തി കോണ്‍ഗ്രസ്...

സഖ്യസാധ്യത നിലനിര്‍ത്തി കോണ്‍ഗ്രസ്...

കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് അനുകൂലമായ നിലപാടാണ് അഖിലേഷ് യാദവിനുള്ളത്. അഖിലേഷ് യാദവിനെ വരുതിയിലാക്കി സമാജ് വാദി പാര്‍ട്ടിയോടൊപ്പം മത്സരിച്ച് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി മെച്ചപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ഒരു പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് മുലായം...

ഒരു പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് മുലായം...

കോണ്‍ഗ്രസുമായല്ല, ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാന്‍ സമാജ് വാദി പാര്‍ട്ടിയില്ല എന്നാണ് പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞിരുന്നത്.

കോണ്‍ഗ്രസിന് നിലനില്‍പ് വേണം...

കോണ്‍ഗ്രസിന് നിലനില്‍പ് വേണം...

ബിജെപി, എസ്പി, ബിഎസ്പി എന്നിവര്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനിത് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ യുപിയില്‍ നിലംതൊടാതെ തോല്‍പ്പിക്കണമെന്നതും കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്.

ഫലം മാര്‍ച്ച് 11ന്...

ഫലം മാര്‍ച്ച് 11ന്...

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 11 മുതല്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ് ഫലമറിയാന്‍ മാര്‍ച്ച് 11 വരെ കാത്തിരിക്കണം.

English summary
Congress' chief ministerial candidate in Uttar Pradesh, Sheila Dikshit, today said that she is in favour of an alliance with the ruling Samajwadi Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X