ഷീല ദീക്ഷിതിന്റെ മരുമകന്‍ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റില്‍
ഇമ്രാനും, ഷീല ദീക്ഷിതിന്റെ മകള്‍ ലതികയും പത്തു മാസത്തോളമായി പിരിഞ്ഞു താമസിക്കുകയാണ്.
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിതിന്റെ മരുമകന്‍ സയിദ് മുബമ്മദ് ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനകുറ്റമാണ് സയിദി മുഹമ്മദ് ഇമ്രാനുമേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്.
ബരഖംബ പൊലീസ് സ്‌റ്റേഷനില്‍ ഷീല ദീക്ഷിതിന്റെ മകള്‍ ലതിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇമ്രാനും, ഷീല ദീക്ഷിതിന്റെ മകള്‍ ലതികയും പത്തു മാസത്തോളമായി പിരിഞ്ഞു താമസിക്കുകയാണ്.

ബെംഗളൂരുവിലായിരുന്ന ഇമ്രാനെ ദില്ലി പൊലീസ് അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലതികയ്ക്കും സയിദി മുഹമ്മദ് ഇമ്രാനും രണ്ട് കുട്ടികളുണ്ട്. ഞായറാഴ്ചയാണ് ഷീല ദീക്ഷിതിന്റെ മരുമകനെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications