കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കേസില്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ ചോദ്യം ചെയ്‌തേക്കും

  • By Gokul
Google Oneindia Malayalam News

ദില്ലി: മുന്‍ ബംഗാള്‍ ഗവര്‍ണര്‍ എംകെ നാരായണനു പിന്നാലെ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെയും സ്ഥാനത്തു നിന്നും പുറത്താക്കാന്‍ സിബിഐ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. വിവാദമായ ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസില്‍ ഷീലാ ദീക്ഷിതിനെ സിബിഐ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഷീലാ ദീക്ഷിത് ദില്ലി മുഖ്യമന്ത്രിയായിരിക്കെ ദില്ലി ജലബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടു നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ദില്ലി സര്‍ക്കാരിന്റെ ജലബോര്‍ഡിനുവേണ്ടി ചട്ടവിരുദ്ധമായി ഒരു യുറോപ്യന്‍ കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് ഷീലാ ദീക്ഷിതിനെതിരായ ആരോപണം. കരാറില്‍ അഴിമതിയുണ്ടെന്നും ഷീലാ ദീക്ഷിതിനെ ചോദ്യം ചെയ്യണമെന്നും ബിജെപി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെ കേസ് കൂടുതല്‍ ശക്തമാക്കി ഷീലാ ദീക്ഷിതിന്റെ പങ്ക് അന്വേഷിക്കുകയാണ് സിബിഐ.

sheila-dikshit

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിക്കാന്‍ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഷീലാ ദീക്ഷിതും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എംകെ നാരയണനും അടക്കമുള്ളവര്‍ രാജിവെക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചു.

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി കേസില്‍ എം.കെ. നാരായണനെ സിബിഐ ചോദ്യം ചെയ്തതിന് തൊട്ടു പിന്നാലെ അദ്ദേഹം രാജി സമര്‍പ്പിച്ചു. ഇതിനുശേഷമാണ് ഷീലാ ദിക്ഷിതിനെ മറ്റൊരു അഴിമതിക്കേസില്‍ സിബിഐ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സിബിഐ ചോദ്യം ചെയ്യുകയും കേസില്‍ ഏതെങ്കിലും തരത്തില്‍ പങ്കുണ്ടെന്ന് തെളിയുകയും ചെയ്താല്‍ ദീക്ഷിതിന് കേരള ഗവര്‍ണര്‍ സ്ഥാനം രാജിവെക്കേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

English summary
Sheila Dixit likely to be questioned by CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X