കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക്; എഐസിസി ആസ്ഥാനത്ത് പൊതുദർശനം

Google Oneindia Malayalam News

ദില്ലി: അന്തരിച്ച ദില്ലി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ സംസ്കാരം ഞായറാഴ്ച നടക്കും. ദില്ലി നിസാമുദീനിലെ നിഗം ബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ. എഐസിസി ആസ്ഥാനത്ത് മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പ്രമുഖ നേതാക്കളും പാർട്ടി പ്രവർത്തകരുമടക്കം ആയിരങ്ങൾ ഷീലാ ദീക്ഷിതിന് അന്തിമോപചാരം അർപ്പിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 പ്രിയങ്കയെ ഭയന്ന് ബിജെപി..... സോന്‍ഭദ്രയില്‍ കോണ്‍ഗ്രസ് നേതാക്കളെ മാത്രം, കാരണം ഇതാണ് പ്രിയങ്കയെ ഭയന്ന് ബിജെപി..... സോന്‍ഭദ്രയില്‍ കോണ്‍ഗ്രസ് നേതാക്കളെ മാത്രം, കാരണം ഇതാണ്

ഷീലാ ദീക്ഷിതിന്റെ മരണത്തെ തുടർന്ന് ദില്ലിയിൽ രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് ഹൃയദാഘാതത്തെ തുടർന്ന് ഷീലീ ദീക്ഷിതിനെ ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും 3.55 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രണ്ടാഴ്ചയായി സജീവ പാർട്ടി പ്രവർത്തനത്തിൽ നിന്നും അകന്ന് വിശ്രമത്തിലായിരുന്നു ഷീലാ ദീക്ഷിത്.

sheila

പ്രധാനമന്ത്രി നരേന്ദ്രമോദി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ ഷീലാ ദീക്ഷിതിന്റെ വീട്ടിലെത്തി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. 15 വർഷം ദില്ലിയുടെ മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്. 2014ൽ കേരളാ ഗവർണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

English summary
Sheila Dixit's funeral today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X