കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ തട്ടകത്തിൽ കാലുറപ്പിക്കാൻ പ്രിയങ്ക ഗാന്ധി, ലഖ്‌നൗവില്‍ വീടൊരുക്കി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ലോദി എസ്‌റ്റേറ്റിലെ ബംഗ്ലാവില്‍ നിന്നും കുടിയിറക്കപ്പെട്ട കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി ലഖ്‌നൗവില്‍ വീടൊരുക്കി കോണ്‍ഗ്രസ്. ഉത്തര്‍ പ്രദേശിന്റെ ചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി തന്റെ പ്രവര്‍ത്തന മണ്ഡലം ഇതോടെ പൂര്‍ണമായും സംസ്ഥാനത്തേക്ക് മാറ്റുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല കൗളിന്റെ വീടാണ് പ്രിയങ്ക ഗാന്ധിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.

Recommended Video

cmsvideo
Priyanka Gandhi UP CM Candidate | Oneindia Malayalam

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വീടിന്റെ പണികള്‍ പൂര്‍ത്തിയായതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ആറ് മാസത്തോളമായി വീടിന്റെ മോടിപിടിപ്പക്കല്‍ തുടങ്ങിയിട്ട്. നേരത്തെ തന്നെ ലഖ്‌നൗവിലേക്ക് മാറാന്‍ പ്രിയങ്ക ഗാന്ധി പദ്ധതി ഇട്ടിരുന്നതാണ്. ദില്ലിയിലെ ബംഗ്ലാവ് ഒഴിയാനുളള നോട്ടീസ് ലഭിക്കുന്നതിന് മുന്‍പ് തന്നെ പ്രിയങ്ക താമസം മാറാന്‍ തീരുമാനിച്ചിരുന്നു എന്നാണ് കോണ്‍ഗ്രസ് മീഡിയ സെല്‍ കണ്‍വീനര്‍ ലലന്‍ കുമാറിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

pg

പ്രിയങ്ക ഗാന്ധിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഷീല കൗളിന്റെ വീട് നവീകരിച്ചിരിക്കുകയാണ്. നേരത്തെ മൂന്ന് ദിവസത്തോളം പ്രിയങ്ക ഇവിടെ വന്ന് താമസിച്ചിട്ടുമുണ്ട്. ദില്ലിയിലെ സര്‍ക്കാര്‍ വസതി ഒഴിയാനുളള നോട്ടീസ് ലഭിച്ചിട്ടില്ല എങ്കില്‍ പോലും പ്രിയങ്ക ലഖ്‌നൗവിലേക്ക് താമസം മാറുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് വ്യക്തമാക്കി. അത് 6 മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തീരുമാനിച്ചത് ആണ്. മാസത്തില്‍ 20 മുതല്‍ 22 ദിവസം വരെ പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശില്‍ തന്നെ ആണ്.

ലഖ്‌നൗവില്‍ സ്ഥിരതാമസം തുടങ്ങുന്നതോടെ തന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് സാധിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. കൊവിഡ് കാരണമാണ് ലഖ്‌നൗവിലേക്ക് താമസം മാറ്റാന്‍ പ്രിയങ്കയ്ക്ക് സാധിക്കാതെ വന്നത്. 2015ല്‍ അന്തരിച്ച ഷീല കൗള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ബന്ധു കൂടിയാണ്. നേരത്തെ കേന്ദ്രമന്ത്രിയും ഗവര്‍ണറും ആയിരുന്നു. ലഖ്‌നൗവിലെ ഖോഗലെ മാര്‍ഗിലാണ് പ്രിയങ്ക താമസിക്കാന്‍ പോകുന്ന ഷീല കൗളിന്റെ വീട്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും 3 കിലോ മീററര്‍ മാത്രം അകലത്താണിത്. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വസതി ഒഴിയാനുളള നോട്ടീസ് പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചത്. ദില്ലിയിലെ ലോദി എസ്‌റ്റേറ്റിലുളള വസതിയില്‍ നിന്നും ഒരു മാസത്തിനകം ഒഴിയണം എന്നും അല്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും എന്നുമാണ് നോട്ടീസ്.

 കടുവ ചത്തിട്ടില്ല! മാസ് ഡയലോഗടിച്ച് സിന്ധ്യയുടെ റീഎൻട്രി! ചൗഹാന് ചങ്കിടിപ്പ്, പരിഹസിച്ച് കോൺഗ്രസ്! കടുവ ചത്തിട്ടില്ല! മാസ് ഡയലോഗടിച്ച് സിന്ധ്യയുടെ റീഎൻട്രി! ചൗഹാന് ചങ്കിടിപ്പ്, പരിഹസിച്ച് കോൺഗ്രസ്!

English summary
Sheila Kaul's Home Renovated for Priyanka Gandhi in Lucknow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X