കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

47 ആടുകള്‍ ക്വാറന്‍റീനീല്‍, 4 ആടുകള്‍ ചത്തു; ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ..

Google Oneindia Malayalam News

ബെംഗളൂരു: ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആടുകളെ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ച് കര്‍ണാടക ആരോഗ്യ വകുപ്പ്. കര്‍ണാടകയിലെ തുംകൂരു ജില്ലയിലാണ് സംഭവം. ആട്ടിടയാന മധ്യവയസ്കന് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ 47 ആടുകളെ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അടുത്തിടെയാണ് ആട്ടിടയന് കോവിഡ‍് പരിശോധന നടത്തി രോഗബാധ സ്ഥിരീകരിക്കുന്നത്.

ഇതിന് പിന്നാലെ 4 ആടുകള്‍ ചാവുക കൂടി ചെയ്തതോടെ ഗ്രാമീണരാകെ ഭയത്തിലായി. തുംകുരു ജില്ലയിലെ ചിക്കനായക ഹള്ളി താലൂക്കിലെ താലൂക്കിലെ രണ്ട് ഗ്രാമങ്ങളിലായി 300 വീടുകളിലായി 1000 ലധികം പേരാണ് താമസിക്കുന്നത്. ഇവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട ജില്ലാ ആരോഗ്യവിഭാഗവം മൃഗസംരക്ഷണ വിഭാഗത്തോടൊപ്പം ഗ്രാമത്തിലെത്തി ആടുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

 goat

ഗ്രാമത്തിന് പുറത്ത് മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ ആടുകളെ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. അതേസമയം, പരിശോധനയക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ടത്തില്‍ കടുത്ത എതിര്‍പ്പായിരുന്നു ഗ്രാമീണരില്‍ നിന്ന് നേരിടേണ്ടി വന്നത്. ആടുകളെ മോഷ്ടിക്കാന്‍ എത്തിയവരാണ് ഇവരെന്നായിരുന്നു ഗ്രാമീണര്‍ കരുതിയത്. പിന്നീട് ആളുകളെ കാര്യം പറഞ്ഞ് മനസ്സിലാക്കിയതിന് ശേഷമാണ് സാമ്പുകള്‍ ശേഖരിച്ചത്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

സാമ്പുകള്‍ കോവിഡ് പരിശോധനയക്കായി അയച്ചിട്ടുണ്ട്. ചത്ത ആടുകളെ പോസ്റ്റ് മോര്‍ട്ടം നടത്തി വിശദമായ പരിശോധന നടത്താനാണ് മൃഗസംരക്ഷ വിഭാഗം ആലോചിക്കുന്നത്. ആടുകളുടെ മൃതദേഹം ബംഗലൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍റ് വെറ്റിനറി ബയോളജിക്കല്‍സിലേക്ക് അയച്ച് കൊടുക്കും. മൃഗങ്ങളില്‍ നിന്നാണ് ഉറവിടമെങ്കിലും കോവിഡ് ഇതുവരെ മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പകര്‍ന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

അതേസമയം, കർണാടകയിൽ ഇന്നലെ മാത്രം 947പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 503 പേരും ബംഗൂരിവിലാണ്.
ഭൂരിഭാഗം കേസുകളുടെയും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ആശങ്കപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഇന്നലെ മാത്രം 20കോവിഡ് മരണങ്ങൾ നടന്നതോടെ മരണ സംഖ്യ 246ആയി. തീവ്ര പരിചരവിഭാഗത്തിലേക്ക് മാറ്റപ്പെട്ടവരുടെ എണ്ണം 271ആയിട്ടുണ്ട്.

ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന ദേവു ചന്ദനയുടെ പിതാവ് തൂങ്ങി മരിച്ച നിലയില്‍ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന ദേവു ചന്ദനയുടെ പിതാവ് തൂങ്ങി മരിച്ച നിലയില്‍

 ഡോക്ടേഴ്സ് ഡേ; ഡോക്ടർമാരുടെ സമർപ്പണത്തെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി,നഴ്സുമാരുമായുള്ള സംവാദം ഇന്ന് ഡോക്ടേഴ്സ് ഡേ; ഡോക്ടർമാരുടെ സമർപ്പണത്തെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി,നഴ്സുമാരുമായുള്ള സംവാദം ഇന്ന്

 വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; വാതക ചോര്‍ച്ച... വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; വാതക ചോര്‍ച്ച... വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു

English summary
Goatherd tests Covid positive in Karnataka village, 47 goats quarantined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X