കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമന്റെ കൂറ്റന്‍ പ്രതിമയ്ക്ക് അമ്പുമായി മുസ്ലിംകള്‍; വെള്ളിയുടെ പത്തെണ്ണം, ശ്രീരാമനോട് ബഹുമാനം

  • By Ashif
Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയില്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ സ്ഥാപിക്കുന്ന ശ്രീരാമന്റെ പ്രതിമയ്ക്ക് പിന്തുണയുമായി മുസ്ലിംകള്‍. പ്രതിമയുടെ ഭാഗമായുള്ള അമ്പുകള്‍ തങ്ങളുടെ വക നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ അവര്‍ വ്യക്തമാക്കി. ഉത്തര്‍ പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡാണ് ശ്രീരാമ പ്രതിമയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചത്.

നെല്ലിയാമ്പതിയില്‍ കാണാതായ രാകേഷ് ലുലുമാളിലുമില്ല; വനത്തിലും തിരച്ചില്‍, ജോല്‍സ്യന്‍ എവിടെ?നെല്ലിയാമ്പതിയില്‍ കാണാതായ രാകേഷ് ലുലുമാളിലുമില്ല; വനത്തിലും തിരച്ചില്‍, ജോല്‍സ്യന്‍ എവിടെ?

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് ശ്രീരാമ പ്രതിമയെന്ന് വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്‌വി പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടികളെ കത്തില്‍ വാനോളം പുകഴ്ത്തുന്നുമുണ്ട്.

വെള്ളിയില്‍ തീര്‍ത്ത അമ്പുകള്‍

വെള്ളിയില്‍ തീര്‍ത്ത അമ്പുകള്‍

പത്ത് വെള്ളിയില്‍ തീര്‍ത്ത അമ്പുകളാണ് പ്രതിമയോടൊപ്പം വയ്ക്കുന്നതിന് ഷിയാ നേതാക്കള്‍ നല്‍കുക. അയോധ്യയില്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കുന്നത് ഇന്ത്യക്കാര്‍ക്ക് മൊത്തം അഭിമാനമാണെന്നും വസീം റിസ്‌വി പറഞ്ഞു.

യോഗി ആദിത്യനാഥിനെ പുകഴ്ത്തി

യോഗി ആദിത്യനാഥിനെ പുകഴ്ത്തി

പ്രശംസനീയമായ നീക്കമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചെയ്യുന്നത്. ഗംഗാ-യമുന സംസ്‌കാരം നിലനിര്‍ത്തുന്നതിനു കൂടിയാണ് തങ്ങളുടെ സംഭാവന. ഷിയാക്കള്‍ക്ക് ശ്രീമനോടുള്ള ബഹുമാനത്തിന്റെ പ്രതീകം കൂടിയാണ് അമ്പുകളെന്ന് റിസ്‌വിയുടെ കത്തില്‍ വിശദീകരിക്കുന്നു.

ഉത്തര്‍ പ്രദേശ് ലോക ഭൂപ്പടത്തില്‍

ഉത്തര്‍ പ്രദേശ് ലോക ഭൂപ്പടത്തില്‍

ശ്രീരാമന്റെ പ്രതിമ ഉത്തര്‍ പ്രദേശില്‍ സ്ഥാപിക്കുന്നതോടെ സംസ്ഥാനം ലോക ഭൂപ്പടത്തില്‍ സ്ഥാനം നേടും. അയോധ്യയിലെ ക്ഷേത്രങ്ങളെ എന്നും ബഹുമാനിക്കുന്നവരായിരുന്നു അവധിലെ നവാബുമാര്‍- ഷിയാ നേതാക്കള്‍ പറഞ്ഞു.

നവാബുമാര്‍ ചെയ്തത്

നവാബുമാര്‍ ചെയ്തത്

മധ്യ അയോധ്യയിലെ ഹനുമാന്‍ ഗാഡി ക്ഷേത്രത്തിനുള്ള സ്ഥലം പോലും മുസ്ലിം നവാബ് നല്‍കിയതാണ്. 1739ല്‍ നവാബ് ഷുജാഉദ്ദൗലയാണ് ഈ ഭൂമി ക്ഷേത്രനിര്‍മാണത്തിന് നല്‍കിയത്.

പണം നല്‍കിയതും നവാബ്

പണം നല്‍കിയതും നവാബ്

ഹനുമാന്‍ ഗാഡിക്കുള്ള സ്ഥലം നല്‍കിയത് ഷുജാഉദ്ദൗലയാണ്. നിര്‍മാണത്തിനുള്ള പണം നല്‍കിയത് നവാബ് ആസിഫുദ്ദൗലയാണ്. 1775-1793 കാലത്തായിരുന്നു ഇതെന്നും ഷിയാ നേതാക്കള്‍ വിശദീകരിച്ചു.

100 മീറ്റര്‍ ഉയരമുള്ള പ്രതിമ

100 മീറ്റര്‍ ഉയരമുള്ള പ്രതിമ

അയോധ്യയിലാണ് ശ്രീരാമന്റെ പ്രതിമ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിര്‍മിക്കുന്നത്. സരയൂ നദിക്കരയോട് ചേര്‍ന്നാണ് 100 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വിവാദ ഭൂമി ശിയാക്കളുടേത്

വിവാദ ഭൂമി ശിയാക്കളുടേത്

അയോധ്യയിലെ വിവാദ ഭൂമി ഷിയാക്കളുടേതാണെന്നും സുന്നി വഖഫ് ബോര്‍ഡിന്റേതല്ലെന്നും റിസ്വി വ്യക്തമാക്കി. ബാബരി മസ്ജിദ് നിന്ന സ്ഥലവുമായി ബന്ധപ്പെട്ട് ഷിയാക്കള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

English summary
Shia Board To Gift Silver Arrows For Lord Ram's Statue In Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X