കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവധം വേണ്ട; മുസ്ലീം സംഘടനയുടെ ഫത്വ ചര്‍ച്ചയാകുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഗോവധത്തിന് എതിരെ ആര്‍എസ്എസ്സും ബിജെപിയും രാജ്യവ്യാപകമായി പ്രചരണം നടത്തുമ്പോള്‍ ഇതിനെ അനുകൂലിച്ച് ഇന്ത്യയിലെ പരമോന്നത ഷിയ മുസ്ലിം സംഘടന. ലക്‌നോയില്‍ നടന്ന ഉന്നതാധികാര സമിതിയില്‍ ഓള്‍ ഇന്ത്യ ഷിയ പേഴ്‌സണല്‍ ലോ ബോര്‍ഡ് ഗോവധത്തിനെതിരായ പ്രമേയം അംഗീകരിച്ചു.

ഗോവധത്തിന്റെ പേരില്‍ രാജ്യത്ത് വര്‍ഗീയസംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതായി സംഘടന വിലയിരുത്തി. ഇതേതുടര്‍ന്ന് ഇറാഖില്‍ നിന്നുള്ള ഉന്നത ഷിയ പുരോഹിതന്റെ ഉപദേശം സ്വീകരിച്ച ശേഷമാണ് ഗോവധത്തിനെതിരെ ഫത്‌വ പുറപ്പെടുവിക്കാന്‍ സംഘടന തീരുമാനിച്ചതെന്ന് ബോര്‍ഡ് അംഗമായ മൗലാന യാസൂബ് അബ്ബാസ് പറഞ്ഞു.

cow

മറ്റു മതങ്ങളെയും ബഹുമാനിക്കേണ്ട കടമ ഞങ്ങള്‍ക്കുണ്ട്. ഹിന്ദുക്കള്‍ക്ക് പശുവെന്ന പോലെ ഷിയ മുസ്ലിങ്ങള്‍ക്ക് കുതിര പ്രധാനപ്പെട്ട മൃഗമാണ്. ഒരു പശുവിന്റെ മരണത്തെ ചൊല്ലി നൂറുകണക്കിന് മനുഷ്യര്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ നല്ലത് പശുവിനെ സംരക്ഷിക്കുന്നതു തന്നെയാണെന്നും സംഘടന വ്യക്തമാക്കി.

ഇതോടൊപ്പം മുത്തലാഖ്, ബാബറി മസ്ജിദ് പ്രശ്‌നത്തിലും സംംഘടന പ്രതികരിച്ചു. മുത്തലാഖ് നിരോധിക്കണമെന്നാണ് ആവശ്യം. മാത്രമല്ല, ബാബറി മസ്ജിദ് പ്രശ്‌നത്തില്‍ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് പരിഹാരം കണ്ടെത്താനും പ്രമേയം ആവശ്യപ്പെടുന്നു.

English summary
Shia Personal Law Board for Triple Talaq Ban, Issues Fatwa Against Cow Slaughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X